BREAKING NEWS

മകള്‍ക്കുള്ള ഗുളിക പൊടിച്ചതാണ്, അല്ലാതെ അത് മയക്കുമരുന്നല്ല, വിവാദ വീഡിയോക്ക് പിന്നാലെ വിശദീകരണവുമായി ടിവികെ മന്ത്രി

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട്ടിലെ മാനവ വിഭവ ശേഷി മന്ത്രിയും ഡി. ശരത്കുമാർ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ലഹരി ഉപയോഗിച്ചതായി ആരോപണം. മത്സരത്തി​നിടെ പൊടി പോലുള്ള പദാർഥം ഉപയോഗിക്കുന്നതിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി മന്ത്രി രംഗത്തെത്തി.

വീഡിയോ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മയക്കുമരുന്നല്ല, തന്റെ കുട്ടിക്കുള്ള ​ഗുളികയാണെന്നും ശരത്കുമാർ വിശദീകരിച്ചു. എന്നാൽ, മന്ത്രി ഉപയോഗിച്ചത് നിരോധിത ലഹരി മരുന്നാണെന്ന ആരോപണവുമായി ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിഡിയോ വൈറലായതോടെ ശരത് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നെറ്റിസൺസും രംഗത്തെത്തി.

മത്സരം കാണാൻ സ്റ്റേഡിയത്തിലിരിക്കെ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. മന്ത്രി എ.ടി.എം കാർഡും 500 രൂപ നോട്ടും ഉപയോഗിച്ച് സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽവെച്ച് പൊടി പോലുള്ള വസ്തു പൊടിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ. സംസ്ഥാനത്ത് ഭരണകക്ഷിയായ ടി.വി.കെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ശരത് കുമാറിന്റെ വീഡിയോ വൈറലായത്.

തുടർന്ന് വിവാദത്തിന് മറുപടിയായി ശരത് കുമാർ ഭാര്യക്കും മകൾക്കുമൊപ്പം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പുറത്തിറക്കി. ആരോപണങ്ങൾ നിഷേധിക്കുകയും തന്റെ കുട്ടിക്ക് നൽകാനായി ഗുളിക പൊടിച്ചതാണെന്നും ശരത് കുമാർ പറഞ്ഞു.

BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026
BREAKING NEWS
റിമി ടോമിക്ക് ഇന്ന് വിവാഹം; ചടങ്ങ് വരൻ മുംബൈ മലയാളി ലിബിൻ മാത്യു ജനിച്ചുവളർന്ന ഡോംബിവല്ലിയിൽ , പങ്കെടുക്കുന്നത് അടുത്ത ബന്ധുക്കൾ മാത്രം
14 Nov 2026