BREAKING NEWS

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു, പ്ലാസ്റ്റിക് കഴുത്തില്‍ കുടുങ്ങി യുവാവിനെ ദാരുണാന്ത്യം

· · 1 min read
Share: Copied!

മുംബൈ: കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. നിർത്തിയിട്ട കാറിന്റെ ഡ്രൈവർ സീറ്റിൽ ഇരുന്നു വാഹനം പരിശോധിക്കവെ സ്റ്റിയറിങ് വീൽ എയർബാഗ് പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.

പ്ലാസ്റ്റിക് കവചം കഴുത്തിൽ മുറുകി രക്തം വാർന്നായിരുന്നു മരണം. മുംബൈക്കു സമീപം മീരാറോഡിൽ സെക്കൻഡ് ഹാൻഡ് കാർ ഡീലറായ മോഹിത് സോണിയാണു മരിച്ചത്. വഴിയാത്രക്കാരാണു പൊലീസിനെ വിവരം അറിയിച്ചത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

BREAKING NEWS
രണ്ട് മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു, ഉസ്താദിനെതിരെ പോക്സോ കേസ്
11 Nov 2026
BREAKING NEWS
പാര്‍ട്ടി തിരിഞ്ഞു നോക്കുന്നില്ലെന്ന പ്രചരണം കല്ലുവച്ച നുണ, സിപിഐ(എം) രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്, ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്ന്
11 Nov 2026
BREAKING NEWS
ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ തലയ്ക്ക് വെടിയേറ്റു, ആക്രമണം നടത്തിയത് അയൽവാസികളായ സഹോദരൻമാർ
11 Nov 2026
BREAKING NEWS
ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി... പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും
11 Nov 2026