BREAKING NEWS

കള്ളനെന്ത് ശ്മശാനം? വൈക്കം ടി.വി.പുരം പഞ്ചായത്തിലെ പുതിയ പൊതുശ്മശാനത്തിലെ 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചു ;75,000 രൂപയുടെ നഷ്ടം; ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ മോഷണം

· · 1 min read
Share: Copied!

വൈക്കം: ഗ്യാസ് ക്ഷാമം രൂക്ഷമായിരിക്കെ, പുതുതായി നിർമിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിൽ സൂക്ഷിച്ചിരുന്ന 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയി. ടി.വി.പുരം പഞ്ചായത്തിലെ ചേരിക്കലിലുള്ള ശ്മശാനത്തിനുസമീപത്തെ സ്റ്റോർ മുറിയുടെ പൂട്ട് തകർത്ത് കയറിയാണ് മോഷ്ടാക്കൾ സിലിണ്ടറുകൾ കവർന്നത്.

ഏപ്രിൽ ഒന്നിന് ശേഷമുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സമീപത്തെ എം.സി.എഫ്. കേന്ദ്രം തുറക്കാനെത്തിയ ഹരിതകർമസേനാംഗങ്ങളാണ് പൂട്ട് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ നഷ്ടമായതായി വ്യക്തമായത്.

പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് വൈക്കം പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും നിർണായക തെളിവുകളൊന്നും ലഭിച്ചില്ല. സംഭവസമയത്ത് സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നതും അന്വേഷണത്തിന് തിരിച്ചടിയായി. പൊലീസ് അന്വേഷണം തുടരുകയാണ്.

ശ്മശാനത്തിന്റെ പ്രവർത്തനത്തിനായി വാങ്ങിയ 19 കിലോ തൂക്കമുള്ള 16 കൊമേഴ്സ്യൽ സിലിണ്ടറുകളാണ് മോഷണം പോയത്. ഏകദേശം 75,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ടി.വി.പുരം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ 93 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക ശ്മശാനം നിർമിച്ചത്. ഉദ്ഘാടനം നടന്നെങ്കിലും ആവശ്യമായ രേഖകളും ജില്ലാ കലക്ടറുടെ പ്രവർത്തനാനുമതിയും ലഭിക്കാത്തതിനാൽ ശ്മശാനം ഇതുവരെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനുള്ള അനുമതി കാത്തിരിക്കെയാണ് മോഷണം നടന്നത്.

സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ആവശ്യപ്പെട്ടു. അതേസമയം, മോഷണവിവരം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യുകയോ അംഗങ്ങളെ അറിയിക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് കോൺഗ്രസ് ടി.വി.പുരം മണ്ഡലം പ്രസിഡന്റ് ടി. അനിൽകുമാർ രംഗത്തെത്തി. സംഭവം മൂടിവെക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026
BREAKING NEWS
'സൗദിക്ക് സൈനിക സഹായം നൽകരുത്, സഹായിച്ചാൽ വിവരമറിയും, നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങൾ'; പാകിസ്താന് ഹൂതികളുടെ മുന്നറിയിപ്പ്
11 Nov 2026