മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റ് വയോധികന് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ പൂങ്ങോട് സ്വദേശി രാജുവാണ് മരിച്ചത്. രാജു തനിച്ചായിരുന്നു വീട്ടിൽ താമസം. വീട്ടിൽ തീ പടർന്നുപിടിച്ചത് അറിയാതെ രാജു ഉറങ്ങുകയായിരുന്നു
. വീടിന് തീപിടിച്ചത് കണ്ട അയൽക്കാർ പൊളളലേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന് തീ പിടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.















































