ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയെ നയിച്ച് റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുന്ന ലയണൽ മെസിയുടെ പേരിൽ ജന്മനാട്ടിൽ സ്ഥാപിച്ച ഭീമൻ പ്രതിമ സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. ദക്ഷിണ അർജന്റീനയിലെ ‘കുത്രാൽ കോ’ എന്ന നഗരത്തിലാണ് 85 അടി ഉയരമുള്ള മെസിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
70 ടൺ സ്റ്റീലും ഇരുമ്പും ഉപയോഗിച്ച് നിർമ്മിച്ച പ്രതിമയിൽ മെസി മുട്ടുകുത്തി നിൽക്കുന്ന രൂപമാണ് ശിൽപി ഒരുക്കിയിരിക്കുന്നത്. ഹൈവേയിലൂടെ കടന്നുപോകുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണ് ഈ കൂറ്റൻ ശിൽപം നിർമിച്ചിരിക്കുന്നത്.
എന്നാൽ പ്രതിമയുടെ രൂപകൽപ്പനയാണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. മുഖവും ശരീരത്തിന്റെ മുകൾഭാഗവും മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും, താഴത്തെ ഭാഗത്തിന്റെ ഡിസൈനും പ്രത്യേകിച്ച് ലോകകപ്പ് ട്രോഫി സ്ഥാപിച്ചിരിക്കുന്ന സ്ഥാനവും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മെസി മുട്ടുകുത്തി നിൽക്കുന്ന രൂപത്തിൽ, സ്വർണ ലോകകപ്പ് ട്രോഫി അദ്ദേഹത്തിന്റെ രണ്ട് തുടകൾക്കിടയിലുള്ള ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ചില പ്രത്യേക ആംഗിളുകളിൽ നിന്ന് നോക്കുമ്പോൾ ഇത് വിചിത്രമായി തോന്നുന്നുവെന്നാണ് വിമർശകരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഈ പ്രതിമ ഉണ്ടാക്കിയവർ സത്യത്തിൽ മെസിയെ ആദരിക്കുകയാണോ അതോ പരിഹസിക്കുകയാണോ? പ്രത്യേകിച്ച് ഈ ആംഗിളിൽ നിന്ന് നോക്കുമ്പോൾ ഇതെന്തൊരു കോമഡിയാണ്,” എക്സ് പ്ലാറ്റ്‌ഫോമിൽ ഒരു ആരാധകൻ കുറിച്ചു
അതേസമയം, പ്രതിമയുടെ സ്രഷ്ടാവായ 61 വയസ്സുകരൻ ശിൽപി ബെറോയിസ വിമർശനങ്ങൾ തള്ളിക്കളഞ്ഞു. മെസി അർജന്റീനയുടെ അഭിമാനമാണെന്നും അദ്ദേഹത്തെ ആദരിക്കാനാണ് പ്രതിമ നിർമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങൾ തുടരുന്നതിനിടയിലും പ്രതിമ കാണാൻ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ട്രോളുകളും വിമർശനങ്ങളും ഉണ്ടായിട്ടും പ്രദേശത്തെ പ്രധാന ആകർഷണങ്ങളിലൊന്നായി ഈ ശിൽപം മാറിക്കഴിഞ്ഞു.
മറുവശത്ത്, അമേരിക്കയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ മെസി മികച്ച പ്രകടനമാണ് തുടരുന്നത്. അർജന്റീനയുടെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച താരം ആരാധകരുടെ കൈയടിയും പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങുകയാണ്.
BREAKING: A 26-meter, 70-ton Lionel Messi statue has been built in Argentina. pic.twitter.com/hsgX4YESyf pic.twitter.com/Ryld9Cl3XA
— World Cup Out Of Context (@WorldCup__26) June 24, 2026
















































