കൊല്ലം: സർക്കാർ ഫണ്ടില്‍ നിന്നും 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി പഞ്ചായത്തിലെ ഡിവൈഎഫ്ഐ നേതാവായ താൽക്കാലിക ജീവനക്കാരൻ. കൊല്ലം ശാസ്താംകോട്ട പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന എബിൻ കെ.ഷിബുവാണ് ഫണ്ട് മാറ്റിയത്.
20 ലക്ഷം രൂപയിലധികം എബിൻ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പരാതി. ഡിവൈഎഫ്ഐ കുന്നത്തൂർ മേഖല സെക്രട്ടറിയാണ് എബിൻ. കേന്ദ്ര സർക്കാർ നൽകുന്ന പിഎഫ്സി ഗ്രാന്റ് തുകയടക്കമുള്ളവയാണ് എബിൻ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്.
ഏഴ് വർഷമായി എബിൻ ശാസ്താംകോട്ട പഞ്ചായത്തിൽ ജോലി ചെയ്യുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ എബിനെ കസ്റ്റഡിയിലെടുത്തു. മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികളിലേക്ക് നടക്കും.















































