BREAKING NEWS

ട്രെയിനുകളിൽ നിന്ന് ബെഡ്ഷീറ്റുകള്‍ മോഷ്ടിക്കുന്ന അതേ മനോഭാവം, ഇത്തരം പ്രവണതകൾ രാജ്യത്തിന് തന്നെ അപമാനം, യുപിയില്‍ യോഗാ മാറ്റുകള്‍ക്കായി തമ്മിലടി, സൗജന്യമാറ്റ് വാങ്ങാനെത്തിയത് ആയിരങ്ങള്‍

· · 1 min read
Share: Copied!

മീററ്റ്: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനിടെ ഉത്തർപ്രദേശിലെ മീററ്റിൽ സൗജന്യ യോഗാ മാറ്റുകൾക്ക് വേണ്ടി തമ്മിലടി.സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സർക്കാർ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിക്കിടെയാണ് പൊതുജനങ്ങൾ മാറ്റുകൾക്കായി പരസ്പരം തല്ലുകൂടുകയും പിടിച്ചുപറി നടത്തുകയും ചെയ്തത്. ഇന്നലെ രാജ്യമൊട്ടാകെ വിപുലമായ യോഗാ ദിനാചരണങ്ങളാണ് നടന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യാനായി എത്തിച്ച യോഗാ മാറ്റുകൾ സ്വന്തമാക്കാൻ ആളുകൾ കൂട്ടത്തോടെ തള്ളിക്കയറുകയായിരുന്നു.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, യോഗാ ദിനത്തിൽ മാറ്റുകൾ സൗജന്യമായി ലഭിക്കുമെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടമാണ് ഒത്തുകൂടിയത്. തുടർന്ന് മാറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങിയതോടെ ജനങ്ങൾ അച്ചടക്കം മറന്ന് പരസ്പരം തള്ളിമാറ്റിയും മാറ്റുകൾ ബലമായി പിടിച്ചെടുത്തും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒന്നിലധികം മാറ്റുകൾ കൈക്കലാക്കാൻ ചിലർ തർക്കത്തിലേർപ്പെടുമ്പോൾ, പ്രായമായവർ ഉൾപ്പെടെയുള്ള മറ്റുചിലർക്ക് ഒരു മാറ്റ് പോലും കിട്ടാത്ത സാഹചര്യമുണ്ടായി. ഉന്തും തള്ളും രൂക്ഷമായതോടെ ഒടുവിൽ യോഗാ ദിന പരിപാടി തന്നെ പൂർണ്ണമായി തടസ്സപ്പെടുകയും അലങ്കോലപ്പെടുകയും ചെയ്തു.

ദൃശ്യങ്ങൾ എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ കടുത്ത ഭാഷയിലാണ് പൊതുജനം ഇതിനോട് പ്രതികരിക്കുന്നത്. യോഗയല്ല, മറിച്ച് സമൂഹത്തിൽ എങ്ങനെ മാന്യമായി പെരുമാറണമെന്ന അടിസ്ഥാന അച്ചടക്കമാണ് ഇത്തരം ആളുകളെ ആദ്യം പഠിപ്പിക്കേണ്ടതെന്ന് ഭൂരിഭാഗം പേരും കുറിച്ചു. ട്രെയിനുകളിൽ നിന്ന് ബെഡ്ഷീറ്റുകളും പൊതുവഴികളിലെ ചെടിച്ചട്ടികളും മോഷ്ടിക്കുന്ന അതേ മനോഭാവമാണ് ഇവിടെയും കണ്ടതെന്നും, പൊതുമുതൽ കൊള്ളയടിച്ചവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026
BREAKING NEWS
മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ?? ഇനി എന്തിനാണ് മാപ്പ്?? ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ എന്തിനാണ്?? കാലടി സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
11 Nov 2026
BREAKING NEWS
'ഇപ്പോൾത്തന്നെ ചെയ്യണമെന്ന് പറഞ്ഞ് ഫയൽ അയച്ചാൽ അതിന് താഴെ ഒപ്പിടാൻ ഇരിക്കുന്ന ആളല്ല ഞാൻ'';വൈദ്യുതി കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം; വി.ഡി സതീശനും സണ്ണി ജോസഫും തുറന്ന പോരിലേക്ക്?
11 Nov 2026
BREAKING NEWS
വീട്ടില്‍ സീനാണ്.......... എല്ലാവരുമായി പ്രശ്നം, ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
11 Nov 2026