BREAKING NEWS

നികുതി കുറച്ച് നാട്ടില്‍ മദ്യം ഒഴുക്കാനാണ് യുഡിഎഫ് ശ്രമം, വീര്യം കുറഞ്ഞ മദ്യമെന്ന പേരിലിറക്കുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിർമിക്കുന്ന മദ്യം, ഇതിനു പിന്നില്‍ കര്‍ണാടക ലോബി, 600 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്, രൂകര്ഷ വിമര്‍ശനവുമായി എം ബി രാജേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ നാട്ടിൽ മുഴുവൻ മദ്യമൊഴുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് മുൻമന്ത്രി എംബി രാജേഷ്. കേരളത്തിൽ മദ്യം ഒഴുക്കി, നികുതിയിളവിലൂടെ സർക്കാരിന് വലിയ വരുമാനനഷ്ടമുണ്ടാക്കുന്നതിന് പിന്നിലെ താൽപര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. കർണാടക മദ്യലോബിയാണ് ഇതിന് പിന്നിലുളളതെന്നും ഇതിന് എത്ര കിട്ടിയെന്ന് വി.ഡി സതീശൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ ലഭ്യമാക്കുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിർമിക്കുന്ന മദ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ അനുമതി കൊടുത്തിരുന്നു.

അത് കൃഷിക്കാരെ സഹായിക്കാനാണ്. അന്ന് അതിന് വൈനിന്റെ അതേ നികുതിയാണ് അതിന് ഏർപ്പെടുത്തിയത്. ഇത്തരം മദ്യത്തിന് 251 ശതമാനമാണ് ഇപ്പോൾ നികുതിയുള്ളത്. സ്പിരിറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ഈ മദ്യത്തിനാണ് 120 ശതമാനമാക്കി നികുതി കുറച്ചത്. ഒരൊറ്റ കമ്പനിയുടെ ആവശ്യമായിരുന്നു അത്. ഇതേ ആവശ്യമുന്നയിച്ച് ആ കമ്പനി എൽഡിഎഫ് സർക്കാരിനേയും സമീപിച്ചിരുന്നു. എന്നാൽ അന്ന് സർക്കാർ അതിന് വഴങ്ങിയില്ല. നികുതി കുറച്ചത് ഈ കമ്പനിക്ക് വലിയ വിപണി കിട്ടാൻ സഹായിക്കും. അതിനുള്ള സഹായമാണ് സർക്കാർ നൽകിയത്. ഇത് റെഡി ടു ഡ്രിങ്ക് പാനീയമാണ്. നികുതി കുറയ്ക്കുമ്പോൾ അത് വ്യാപകമാവും, സുലഭമാവും. ശീതളപാനീയം പോലെ കുട്ടികളും യുവജനങ്ങളും അത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. മദ്യത്തിനെതിരേ വലിയ പ്രചാരണം നടത്തിയവരാണ് ഇത്തരം തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ ആവശ്യം വന്നപ്പോൾ അതിന്റെ ദോഷവശങ്ങൾ ആലോചിച്ച് ആ തീരുമാനത്തിൽ നിന്ന് പിന്മാറിയിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയെ കുറച്ച് പറയുന്ന ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് നികുതിയിളവിലൂടെ കുറഞ്ഞത് 600 കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടാക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026
BREAKING NEWS
ഒന്ന്, രണ്ട്, മൂന്ന്... ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ... മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ.... വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ല...
11 Nov 2026
BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി... ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും...
11 Nov 2026