LATEST UPDATES

ധർമ്മടം പി എസ് ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

· · 1 min read
Share: Copied!

ധർമ്മടം പി എസ് . ആൻസറിംഗ് …
ഗുഡ് മോർണിംഗ്
സാർ… .ഓവർ…
സ്റ്റേഷനിൽ പതിനേഴ് കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട് …
ജില്ലയിലെ വിമൻസ് കേസുകൾ പരിശോധിച്ചിട്ട് ഇതുമായിട്ടൊന്നും മാച്ച് ആയിട്ടില്ല.
കേസ് ഫയൽ ക്ലോസ് ചെയ്യാറായപ്പോൾ സാറിന് എന്തൊക്കെയോ മാറ്റങ്ങൾ ….
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ടീസറിലെ പ്രസക്‌തമായ ഭാഗങ്ങളായിരുന്നു മേൽ വിവരിച്ചത്.
ഒരു പൊലീസ് ഇൻവസ്റ്റിഗേഷൻ്റെ എല്ലാ ഫോർമാലിറ്റിയും ഈ ടീസറിൽ ഉൾക്കൊള്ളിച്ചിരി
ക്കുന്നു എന്നു വ്യക്തമാക്കുന്നുണ്ട്..
ഇൻവസ്റ്റിഗേഷൻ ചിത്രങ്ങൾ പ്രേഷകർക്ക് എന്നും കൗതുകമാണ്.. അതു വ്യക്തമാക്കുന്ന ടീസർ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചിരിക്കുന്നത്.
ജൂൺ ഇരുപത്തിയാറിന് ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരിക്കു
ന്നത്..
ഒരു കൊലപാതകത്തിൻ്റെ സൂചനകൾ നൽകിക്കൊണ്ടാണ് സംഭാഷണങ്ങളും ദൃശ്യങ്ങളും ചെന്നെത്തുന്നത്.
മലബാറിലെ ധർമ്മടം പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത ഒരു മർഡർ കേസ്സി ലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി .
മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ദുരൂഹതകളും ചിത്രത്തിലുടനീളം നിലനിർത്തിയുള്ള അവതരണം പ്രേക്ഷകർക്ക് ഹൃദ്യമായ ഒരു കലാവിരു അതന്നെ ഈ ചിത്രം സമ്മാനിക്കുമെന്ന
തിൽ സംശയമില്ല…

ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു.
ബൈജു സന്തോഷ് , അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം , തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് . മണികണ്ഠൻ അയ്യപ്പ ഈണം പകർത്തിരിക്കുന്നു
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – സാബുറാം
മേക്കപ്പ് – പി.വി. ശങ്കർ.
കോസ്റ്റ്യും – ഡിസൈൻ- അയിഷസഫീർസേട്ട്.
നിശ്ചല ഛായാഗ്രഹണം – ശ്രീജിത്ത് ചെട്ടിപ്പടി ‘
ഡിസൈൻ – കൊളിൻസ് ലിയോഫിൽ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്
.സജി മുണ്ടൂർ.
സഹ സംവിധാനം – ആകാശ് എം./കിരൺ ചന്ദ്രശേഖരൻ ,രാഹുൽ , ഉണ്ണി വരദം .
ഫിനാൻസ് കൺട്രോളർ – ആശിഷ്പാലാ
പ്രൊഡക്ഷൻ മാനേജേഴ്സ് – അനിൽ അൻ സാദ്,, അനിൽ നമ്പ്യാർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ ‘
പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ.ബി.മേനോൻ ‘
കൂർഗ്, കണ്ണൂർ, തലശ്ശേരി ,മുംബൈ , പാലക്കാട് , എറണാകുളം എന്നിവിടങ്ങളിലായി
ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി
ക്കുന്നത്.
സെബ്വറി ഫിലിംസ് ഈ ചിത്രം തിച്ചേറ്ററുകളിൽ എത്തിക്കുന്നു
വാഴൂർ ജോസ്.

BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026
BREAKING NEWS
ഒന്ന്, രണ്ട്, മൂന്ന്... ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ... മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ.... വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ല...
11 Nov 2026
BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി... ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും...
11 Nov 2026