കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ പാഞ്ഞുകയറി അപകടം. രണ്ടുപേർക്ക് ഗുരുതര പരുക്ക്. ഹൈവേ പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘത്തെയാണ് നിയന്ത്രണം നഷ്ടമായ മാരുതി കാർ ഇടിച്ചുതെറിപ്പിച്ചത്. വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. രണ്ട് പോലീസുകാർക്ക് സംഭവത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. സിവിൽ പോലീസ് ഓഫിസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരുക്കേറ്റത്. സൂരജിന് കാലിനാണു പരുക്ക്. അലോഷിക്കും സാരമായ പരുക്കുണ്ട്. ഇരുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലവിൽ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.















































