കാസര്‍കോട്: തന്റെ ഫോട്ടോ വാട്സ് ആപ്പ് സ്റ്റാറ്റസ് വച്ചത് ചോദിക്കാനെത്തിയ യുവതിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. അച്ചാംതുരുത്തിയിലെ 37കാരിയാണ് പരാതിക്കാരി. സംഭവത്തില്‍ അച്ചാംതുരുത്തി സ്വദേശി സനൂപിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.
കൈക്കുപിടിച്ച് കൈ കൊണ്ട് മൂക്കിനും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് കണ്ട യുവതി അപ്പോള്‍ തന്നെ ചോദിക്കാന്‍ സനൂപിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
യുവതിയുടെ അന്തസ്സിന് മാനഹാനിവരുന്ന വിധം ഫോട്ടോ സ്റ്റാറ്റസ് വച്ചതിനും യുവതിയെ ആക്രമിച്ചതിനുമാണ് സനൂപിനെതിരെ കേസെടുത്തത്.
















































