ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ചേഷ്ടകൾ കാട്ടി മാനസികമായി പീഡിപ്പിച്ച കേസിൽ 75കാരന് നാല് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുന്നപ്ര മുറിയിൽ ഒട്ടുവഴിയക്കൽ വീട്ടിൽ ശശിധര കണിയാർ (75)നെയാണ് ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റീന ദാസ് ടി.ആർ ശിക്ഷിച്ചത്.
പുന്നപ്ര പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.വി. ബിജുവായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി. എസ്.ഐ നിസാം, എ.എസ്.ഐ ദീപ ടി.ആർ, സി.പി.ഒ വി. അനിൽകുമാർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.













































