BREAKING NEWS

ബസിൽ കയറി സ്റ്റോപ്പിൽ നിർത്താത്തതിനെ ചൊല്ലി തർക്കം, സ്ത്രീ യാത്രക്കാരി കണ്ടക്ടറെ തല്ലി, പിന്നാലെ തുരുതുരാ തിരിച്ചടിച്ച് കണ്ടക്ടറും!! പ്രതികാരമായി സ്ത്രീയുടെ ബന്ധുക്കൾ ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ വലിച്ചിറക്കി മർദിച്ചതായി പരാതി, 16 അം​ഗസംഘമെത്തിയത് മാരകായുധങ്ങളുമായി, കേസ്

· · 1 min read
Share: Copied!

കൊച്ചി: കളമശ്ശേരിയിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി സ്ത്രീയും കണ്ടക്ടറും സംഘർഷം. കണ്ടക്ടറും യാത്രക്കാരിയും തമ്മിലുണ്ടായ വഴക്ക് കയ്യാങ്കളിയിലും മർദനത്തിലും കലാശിച്ചു. കണ്ടക്ടർ യാത്രക്കാരിയെ മർദിച്ചു. പിന്നാലെ യാത്രക്കാരിയുടെ ബന്ധുക്കൾ എത്തി കണ്ടക്ടറെ മർദിച്ചു.

ആലുവ- എറണാകുളം റൂട്ടിലോടുന്ന ബസിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ ആഴ്ച ഒരു സ്ത്രീ ഈ ബസിൽ കയറിയിരുന്നു. തുടർന്ന് സ്റ്റോപ്പ് എത്തിയപ്പോൽ നിർത്താത്തതിനെച്ചൊല്ലി ഈ സ്ത്രീയും കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായിരുന്നു. സമാനമായി കഴിഞ്ഞ ദിവസവും ഈ സ്ത്രീ ബസിൽ കയറി. നേരത്തെ ബസ് സ്റ്റോപ്പിൽ നിർത്താതെ പോയതിനെച്ചൊല്ലി സംസാരമുണ്ടായി. തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും സ്ത്രീ കണ്ടക്ടറെ അടിക്കുകയുമായിരുന്നു. ഇതോടെ കുപിതനായ കണ്ടക്ടർ സ്ത്രീയെ തുരുതുരാ മർദിച്ചു.

ഇതിന് പിന്നാലെ വൈകിട്ട് അഞ്ചു മണിയോടെ ബസ് കണ്ടക്ടറായ സലീമിനെ മർദനത്തിനിരയായ സ്ത്രീയുടെ ബന്ധുക്കളെത്തി മർദിക്കുകയായിരുന്നു. പതിനാറംഗ സംഘം ബസ് തടഞ്ഞു നിർത്തി കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി മാരകായുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്. തുടർന്ന് അക്രമിച്ചവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരിൽ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026