BREAKING NEWS

‘ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ല’; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച പരാതിയിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

· · 1 min read
Share: Copied!

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് എടുത്ത കേസിൽ തുടർ അന്വേഷണത്തിന് കോടതി ഉത്തരവ്. പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-11 ന്റേതാണ് ഉത്തരവ്.

ഇ. പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. ആദ്യം പൊലീസ് അന്വേഷണം നടത്തി തെളിവില്ലെന്ന കാരണം പറഞ്ഞ് കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്ത് പരാതിക്കാരിലൊരാളായ ഫർസീൻ മജീദ് അഭിഭാഷകൻ മൃദുൽ ജോൺ മാത്യുവിലൂടെ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്നാണ് കേസ് വീണ്ടും പരിശോധിക്കാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്.

സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഇപ്പോഴത്തെ കോടതി നിർദേശം. വലിയതുറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

‘വന്നകാര്യം കഴിഞ്ഞില്ലേ; വേ​ഗം പെട്ടി എടുത്ത് വണ്ടി വിട്ടോ’ – ഇറാൻ ടീമിനോട് അമേരിക്ക; വിശ്രമിക്കാൻ പോലും സമയം തന്നില്ലെന്ന് കോച്ച് ആമിർ ഖലെനോയി

 

BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026