കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ. കുടുംബ കലഹത്തെ തുടർന്ന് കിഴക്കെ ഐമുറി സ്വദേശി ജാൻസിയെയാണ് ഭർത്താവ് ബിജു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ തുടയിലും മുതുകിലും രണ്ട് കൈകളിലും ഗുരുതരമായി പരുക്കേറ്റ ജാൻസിയെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കുടുംബപ്രശ്‌നമാണ് ആക്രമണത്തിൻറെ കാരണം. പ്ലേവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ജാൻസി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുന്ന വഴി ഒളിഞ്ഞു നിന്ന് ബിജു ആക്രമിക്കുകയായിരുന്നു. ബിജുവിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















































