BREAKING NEWS

“ഉത്തരേന്ത്യൻ രാഷ്ട്രീയം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ബിജെപി ശ്രമിക്കേണ്ട”, കോർപ്പറേഷനിൽ റീൽസ് ഭരണമാണ് നടക്കുന്നത്, ശ്രീലേഖ പൊലീസിനെ ‘പോടാ പുല്ലേ’ എന്ന് വിളിച്ചപ്പോൾ സേന ഒന്നടങ്കം ലജ്ജിച്ചുപോയി, വിമര്‍ശനവുമായി കെ എന്‍ ബാലഗോപാല്‍

· · 1 min read
Share: Copied!

തിരുവനന്തപുരം:  ബി ജെ പി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി കെ എൻ ബാലഗോപാൽ. പൊലീസിനെ ‘പോടാ പുല്ലേ’ എന്ന് വിളിച്ചപ്പോൾ ഇങ്ങനെയുള്ള ഒരാളായിരുന്നല്ലോ മുൻപ് സംസ്ഥാനത്തെ ഡി ജി പി എന്ന് ഓർത്ത് കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുവെന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു.

ഒരു ഡി ജി പിക്ക് കീഴിലാണ് സുഗതനെന്ന ഗുണ്ട നിലകൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ബി ജെ പിയിൽ ചേർന്ന ശേഷം ശ്രീലഖക്ക് എന്ത് മാറ്റമാണ് ഉണ്ടായതെന്ന ചോദ്യം കൂടിയാണ് ബാലഗോപാൽ ഉയർത്തിയത്. ഉത്തരേന്ത്യൻ രാഷ്ട്രീയം ബി ജെ പി തിരുവനന്തപുരത്ത് കൊണ്ടുവരാൻ നോക്കേണ്ടെന്ന് താക്കീത് ചെയ്ത ബാലഗോപാൽ, നിലവിൽ കോർപ്പറേഷനിൽ റീൽസ് ഭരണമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. ചെറിയ വത്യാസത്തിലാണ് എൽ ഡി എഫിന് ഭരണം നഷ്ടമായതെന്ന് ഓർമ്മിപ്പിച്ച ബാലഗോപാൽ, ഇവിടെ എന്തും ചെയ്യാമെന്ന് ആരും വിചാരിക്കേണ്ടെന്നും വ്യക്തമാക്കി.

വി സിമാരെ എല്ലാവരും അംഗീകരിക്കുന്നവരായിരുന്നുവെന്നും എന്നാൽ ഇന്ന് ആർ എസ് എസ് തിട്ടൂരമനുസരിച്ചാണ് അവരെ തീരുമാനിക്കുന്നത്. ഇതിനെതിരെ യു ഡി എഫ് സർക്കാർ ഒരക്ഷരം മിണ്ടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

BREAKING NEWS
രണ്ട് മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു, ഉസ്താദിനെതിരെ പോക്സോ കേസ്
11 Nov 2026
BREAKING NEWS
പാര്‍ട്ടി തിരിഞ്ഞു നോക്കുന്നില്ലെന്ന പ്രചരണം കല്ലുവച്ച നുണ, സിപിഐ(എം) രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്, ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്ന്
11 Nov 2026
BREAKING NEWS
ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ തലയ്ക്ക് വെടിയേറ്റു, ആക്രമണം നടത്തിയത് അയൽവാസികളായ സഹോദരൻമാർ
11 Nov 2026
BREAKING NEWS
ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി... പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും
11 Nov 2026