തൃശൂർ: ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ആലയിൽ എ.ആർ. ശ്രീകുമാറിനെതിരെ ആണ് മതിലകം പോലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് ശ്രീകുമാറിന്റെ വീട്ടിലായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു.
മുഖത്തും ഇടതു കണ്ണിനു സമീപവും മർദനമേറ്റതായും തല ഭിത്തിയിൽ ഇടിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. ഭാര്യ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ മതിലകം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
















































