BREAKING NEWS

പുഴയിലിറങ്ങി തുണി അലക്കുന്നതിനിടെ മകൻ കാൽവഴുതി പുഴയിൽ വീണു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു, ഇരുവർക്കും ദാരുണാന്ത്യം

· · 1 min read
Share: Copied!

കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. പാലേരി അണ്ടിക്കുന്നുമ്മൽ തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35), മകൻ ശിവനന്ദ് (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുറ്റ്യാടി തോട്ടത്താംകണ്ടി ഭാഗത്ത് പുഴയിൽ തുണി അലക്കാനായി പോയതായിരുന്നു അമ്മയും മകനും. ഇതിനിടെ കാൽവഴുതി പുഴയിൽ വീണ മകനെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി രമ്യയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. നാദാപുരം, പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള ഫയർഫോഴ്സ് അംഗങ്ങളും നാട്ടുകാരും ചേർന്നു പുഴയിൽ നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടു മണിയോടെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രമ്യ കടിയങ്ങാടിൽ ഫാർമസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.

BREAKING NEWS
മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടിയാണ് സിപിഎം- എം വി ഗോവിന്ദന്‍
27 Nov 2026
BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026
BREAKING NEWS
’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’
27 Nov 2026
BREAKING NEWS
അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!
27 Nov 2026