BREAKING NEWS

“പ്രസവിച്ച് പിറ്റേ ദിവസമാണ് ഞാന്‍ എന്റെ കുട്ടിയുടെ മുഖം തന്നെ കാണുന്നത്, അപ്പോഴാണ് പ്ലാസ്റ്ററിട്ടതും കണ്ടത്”, പ്രസവ സമയത്ത് പുറത്തെടുക്കവേ കുഞ്ഞിന്റെ കയ്യൊടിഞ്ഞു, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ പിഴവ്

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കവെ, കുഞ്ഞിന്റെ കയ്യൊടിഞ്ഞെന്ന് ആരോപണം. മാതാപിതാക്കളെ കാണിക്കും മുന്നേ പ്ലാസ്റ്റര്‍ ഇട്ടുവെന്നും കുടുംബം ആരോപിച്ചു. മെയ് 14ാം തിയതിയായിരുന്നു ഡെലിവറി നടന്നത്. കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന സമയത്തുണ്ടായ പിഴവാണ് കുട്ടിയുടെ കൈയിലെ എല്ല് പൊട്ടാനിടയാക്കിയത്. ഷോള്‍ഡര്‍ എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടിയെ പുറത്തെടുത്തത്.

കുട്ടിക്ക് എന്താണ് പറ്റിയതെന്ന് എനിക്ക് അറിയില്ലായിരുന്നു. പീഡിയാട്രിക് ഡോക്ടറുടെയടുത്തേക്കാണ് അവര്‍ നേരെ കുട്ടിയെ കൊണ്ടുപോയത്. അടുത്ത ദിവസമാണ് ഞാന്‍ എന്റെ കുട്ടിയുടെ മുഖം തന്നെ കാണുന്നത്. കൈയില്‍ പ്ലാസ്റ്ററിട്ടതും അപ്പോഴാണ് കണ്ടത്. പരാതിയുമായി മുന്നോട്ട് പോകും.

ഇനിയിതുപോലൊരു അനുഭവം ഒരു കുട്ടിക്കുമുണ്ടാകരുത് – അമ്മ പറഞ്ഞു. പരാതി പരിശോധിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026