കൊല്ലം: ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. വയറിളക്കവും ഛർദ്ദിയുമായി മുപ്പതിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം സ്കൂളിലെ പമ്പ് തകരാറായതിനാൽ പുറത്ത് നിന്ന് കുടിവെള്ളം എത്തിക്കാൻ കരാറുകാരനെ ഏൽപ്പിച്ചിരുന്നു. ഈ വെള്ളം ഉപയോഗിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്. കരാറുകാരൻ നൽകിയത് പാറമടയിൽ നിന്നുള്ള വെള്ളമാണെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
















































