തിരുവനന്തപുരം: ആഭ്യന്തര പ്രശ്‌നങ്ങൾ താരസംഘടനയായ അമ്മ (എഎംഎംഎ) തന്നെ പരിഹരിക്കുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകിയതായി സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. കുക്കു പരമേശ്വരൻ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുവെന്നും താരസംഘടനയുടെ ആഭ്യന്തരകാര്യങ്ങളിൽ സർക്കാർ ആഗ്രഹിക്കുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.
‘സംഘടനയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് ഭാരവാഹികൾ ഉറപ്പുനൽകിയിട്ടുണ്ട്. താരസംഘടനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇപ്പോൾ ഇടപെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതിനപ്പുറത്തേക്ക് സർക്കാർ ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും.’ മന്ത്രി പറഞ്ഞു.
‘അങ്ങനെ എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ പരാതി ലഭിക്കണം എന്നുപോലും ഇല്ലാ, സർക്കാർ സ്വമേധയാ ആ വിഷയത്തിൽ ഇടപെടും. നിലവിലെ പ്രശ്‌നം, അത് സംഘടനയ്ക്കുള്ളിലെ ആഭ്യന്തരപ്രശ്‌നമാണ്. അത് പരിഹരിക്കേണ്ടത് അവർ തന്നെയാണ്. അവിടെ സർക്കാർ ഇടപെടേണ്ട ആവശ്യമില്ല.’ മന്ത്രി വ്യക്തമാക്കി.


















































