മലപ്പുറം: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് ആണ് മരിച്ചത്. ഊർങ്ങാട്ടരിയിലെ ‘കൊക്കോ വില്ല’ റിസോർട്ടിലാണ് അപകടമുണ്ടായത്.
കുട്ടിയെ അന്വേഷിച്ചു ചെല്ലുമ്പോൾ പൂളിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



















































