പാലക്കാട്: ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു.
പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് മെമ്പറും ഡി.വൈ.എഫ്.ഐ നേതാവുമായ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതി പരാതി നൽകിയത്.
ചാത്തൻകുന്നിലെ പ്രതിയുടെ വീട്ടിൽ വെച്ചും മറ്റ് വിവിധ സ്ഥലങ്ങളിൽ വെച്ചും പലപ്പോഴായി തന്നെ പീഡിപ്പിച്ചു എന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. പോലീസ് സുജിത്തിനെതിരെ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















































