മലപ്പുറം: മലപ്പുറത്ത് വാക്കുതർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം ആണ് മരിച്ചത്. സംഭവത്തിൽ ശ്യാമിന്റെ അച്ഛൻ ശബരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം ശ്യാമും ശബരിയും തമ്മിലുണ്ടായ വാക് തർക്കത്തിനിടെ കയ്യിൽ കിട്ടിയതു വച്ച് തല്ലുന്നതിനിടെ ശ്യാമിന്റെ തലയിൽ അബദ്ധത്തിൽ അടിയേൽക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ ശബരി തന്നെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.


















































