ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്. മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ദീപ ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച് തത്സമയ വാര്‍ത്ത നല്‍കി കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകയോടാണ് ദീപ ജോസഫ് ആദ്യം തട്ടിക്കയറിയത്.
ആരോട് ചോദിച്ചിട്ടാണ് വാര്‍ത്ത കൊടുക്കുന്നതെന്ന് ചോദിച്ച് ദീപ ജോസഫ് റിപ്പോര്‍ട്ടര്‍ക്ക് നേരെ വരികയായിരുന്നു. ഒപ്പം മാധ്യമപ്രവര്‍ത്തകയുടെ മൈക്ക് തട്ടിക്കളയാന്‍ ശ്രമിച്ച ദീപ ജോസഫ് മോശം ഭാഷയില്‍ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകയോട് കയര്‍ക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെയും ദീപ ജോസഫ് അധിക്ഷേപിച്ചു. രതിജീവിത എന്നുവിളിച്ചായിരുന്നു ആക്ഷേപം. തിരുത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയോട് വീണ്ടും തട്ടിക്കയറി.
എന്റെ പേരില്‍ വാര്‍ത്ത കൊടുക്കാന്‍ ആരാണ് അധികാരം നല്‍കിയത്. നിന്നോട് ആരാടാ വാര്‍ത്ത കൊടുക്കാന്‍ പറഞ്ഞത്. നി കൊടുത്ത വാര്‍ത്ത ഏതാണ്. എന്റെ പിറകെ നടന്ന് വാര്‍ത്ത ഉണ്ടാക്കേണ്ട ആവശ്യമില്ല. വാര്‍ത്ത ക്യാന്‍സല്‍ ചെയ്യ്- ദീപാ ജോസഫ് പറഞ്ഞു.
















































