BREAKING NEWS

തൃശ്ശൂരിൽ ആന ഇടഞ്ഞു; വാഹനങ്ങളും വീടുകളുടെ ​ഗേറ്റും ഷീറ്റുമെല്ലാം തകർത്തു; പട്ടിയെ കണ്ട് പേടിച്ചതോടെയാണ് ആനയുടെ സ്വഭാവം മാറിയതെന്ന് പാപ്പാൻ

· · 1 min read
Share: Copied!

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ആന ഇടഞ്ഞു. ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ടൗൺ ഹാൾ പരിസരത്തുനിന്ന് ഇടഞ്ഞ് ഓടിയത്. സമീപത്ത് ഉണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ആന തകർത്തു.  കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്.പ്രദേശത്തെ ചില വീടുകളുടെ ഗേറ്റുകൾക്കും ആന നാശനഷ്ടം വരുത്തിയിട്ടുണ്ട്. വഴിയിലുണ്ടായിരുന്ന ഒരു തെരുവ് പട്ടിയെ കണ്ട് ഭയന്നാണ് ആന പെട്ടെന്ന് ഇടഞ്ഞോടിയതെന്നാണ് പാപ്പാന്മാർ നൽകുന്ന പ്രാഥമിക വിശദീകരണം.

ടൗൺ ഹാൾ പരിസരത്തു നിന്നും ഓടിയ ആന നിലവിൽ ചെമ്പൂക്കാവ് മേഖലയിലേക്കാണ് നീങ്ങിയിട്ടുള്ളത്. ആനയെ നിയന്ത്രണത്തിലാക്കാൻ എലഫന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ സംഘത്തെയും വനംവകുപ്പ് അധികൃതരെയും അടിയന്തിരമായി സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ ആനയെ  തളക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഒടുവിലത്തെ വിവരങ്ങൾ സൂചിപ്പിക്കുന്നത്.  ഉത്സവ സീസൺ അല്ലാത്ത ഈ സമയത്ത് എന്തിനാണ് ആനയെ നഗരത്തിലെ ഈ ജനവാസ മേഖലയിലേക്ക് എത്തിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നഗര മധ്യത്തിൽ ആന പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടർന്ന് നാട്ടുകാരും വ്യാപാരികളും കടുത്ത ആശങ്കയിലാണ്.

 

 

 

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026