കൊച്ചി: നടി റിനി ആന്‍ ജോര്‍ജിനെതിരെ വ്യാപക സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സൂക്ഷിക്കാനും അഞ്ച് വര്‍ഷം കഴിഞ്ഞ് സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ് റിനിയെന്നുമാണ് കുറിപ്പ്.
സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ റിനിക്ക് നേരെ ആളുകള്‍ കൂക്കി വിളിക്കുകയും ചെയ്തു. കൂക്കി വിളിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ലെന്നും അതിനെ അവജ്ഞയോടെ തള്ളുന്നുവെന്നും റിനി ഫെയ്‌സ്ബുക്കില്‍ ഇന്ന് മറുപടിയും നല്‍കിയിട്ടുമുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പിട്ടിരിക്കുന്നത്.
രേവന്ത് റെഡ്ഡിക്ക് ആരാണെന്ന് അറിയില്ലല്ലോ, സതീശന്‍ ബ്ലാക് മെയില്‍ കെണിയില്‍ വീഴാന്‍ സാധ്യത, മുന്‍കാല അനുഭവങ്ങള്‍ പാഠമാണ്.. സതീശാ മോനെ… ചവിട്ടി പുറത്താക്കിക്കോ കൂടെയുള്ളവര്‍ക്കും മുന്നറിയിപ്പ് കൊടുത്തേരെ…
ഇത്തരം സാധനങ്ങള്‍ വാലു പൊക്കുന്നത് എന്തിനാണ് ‘ എന്ന വിഷയത്തില്‍ പി എച്ച് ഡി എടുത്ത അറിവില്‍ നിന്ന് പറയുകയാണ്…സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. തുടങ്ങി റിനിക്കെതിരെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ഏറെയും.


















































