BREAKING NEWS

‘സതീശൻ എനിക്ക് മകനെ പോലെയല്ല; മകൻ തന്നെയാണ്‘; വിഐപികളുടെ ഇടയിലൂടെ വേദിയിലെത്തി പുതിയ മുഖ്യമന്ത്രിയെ കെട്ടിപിടിച്ച് സാധാരണക്കാരിയായ അമ്മാളു അമ്മ; സ്നേഹത്തിനു മുന്നിൽ പ്രോട്ടോക്കോളും സുരക്ഷാവലയവും വഴിമാറി

· · 1 min read
Share: Copied!

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഹൃദയസ്പർശിയായ ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ നേടി. ഔദ്യോഗിക തിരക്കുകളും പ്രോട്ടോക്കോൾ നിയന്ത്രണങ്ങളും മറികടന്ന്, വി.ഡി. സതീശനെ സ്വന്തം മകനായി കാണുന്ന വയോധികയായ അമ്മാളു അമ്മ വേദിയിലേക്ക് എത്തുകയും അദ്ദേഹത്തെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ചെയ്തു.

ആ കാഴ്ച ചടങ്ങിൽ പങ്കെടുത്തവർക്കും പിന്നീട് ദൃശ്യങ്ങൾ കണ്ടവർക്കും ഒരുപോലെ സന്തോഷവും വികാരവും പകർന്നു. അമ്മാളു അമ്മയെ കണ്ട വി.ഡി. സതീശൻ ഏറെ സ്നേഹത്തോടെ സ്വീകരിക്കുകയും, അവരെ രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരിചയപ്പെടുത്തുകയും ചെയ്തു. സാധാരണക്കാരോട് ജനപ്രതിനിധികൾക്കുണ്ടായിരിക്കേണ്ട ആത്മബന്ധത്തിന്റെ മനോഹര ഉദാഹരണമായി ആ നിമിഷം മാറി.

അമ്മാളു അമ്മയ്ക്ക് ആ പേര് നൽകിയതും വി.ഡി. സതീശനാണ്. സഹോദരങ്ങളോ മക്കളോ ഇല്ലാത്ത അവർക്ക് പ്രയാസഘട്ടങ്ങളിലൊക്കെയും ഒപ്പമുണ്ടായിരുന്നത് അദ്ദേഹമാമ്. പ്രത്യേകിച്ച് വെള്ളപ്പൊക്കകാലത്ത് അദ്ദേഹം നൽകിയ പിന്തുണ അമ്മാളു അമ്മ ഇന്നും ഓർക്കുന്നു.വീട് നിർമിക്കാൻ സഹായം നൽകിയതും സതീശനായിരുന്നു.

വി.ഡി. സതീശൻ മകനെ പോലെയാണ്, ആ മകനെ തനിക്കിന്ന് കാണണമെന്നു പറഞ്ഞാണ് അവർ ചടങ്ങിലെത്തിയത്. വി.ഡി. സതീശനൊപ്പമുള്ള ചിത്രങ്ങളും അമ്മാളു അമ്മ സൂക്ഷിച്ചുവെച്ചിരുന്നു. ഒരു ജനപ്രതിനിധിയും സാധാരണക്കാരിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം തുറന്നുകാട്ടുന്ന ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടുകയാണ്.

ആശാവർക്കർമാരുടെ കാത്തിരിപ്പ് വിഫലമായില്ല; വേതനം 3,000 രൂപ വർദ്ധിപ്പിച്ചു; അം​ഗൻവാടി ജീവനക്കാർക്കും 1,000 രൂപ കൂട്ടി; ജൂൺ 15 മുതൽ വനിതകൾക്ക് കെഎസ്ആർടിസി യാത്ര സൗജന്യം; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്- പുതു സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങൾ

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026