BREAKING NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ​ഗർഭിണി വെന്തുമരിച്ചു, ആശുപത്രിയിൽ കാണിച്ച് മടങ്ങുന്നതിനിടെ, ഡോർ ലോക്കായതിനാൽ യുവതിക്ക് രക്ഷപ്പെടാനായില്ല!! തീ പിടുത്തമുണ്ടായയുടൻ ഡോർ തുറന്നു പുറത്തേക്കു ചാടിയ ഭർത്താവ് ​ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിലാണ് സംഭവം. പൂവത്തുംചാലിൽ ലാലുവിന്റെ ഭാര്യ സോന (27) യാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ദാരുണ സംഭവമുണ്ടായത്. സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സോന കാറിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്. വാഹനം ഓടിച്ചിരുന്ന ലാലു ​ഗുരുതര പരക്കുകളോടെ രക്ഷപ്പെട്ടു.

കാറിൽ നിന്ന് തീ ഉയർന്നതോടെ ലാലും പുറത്തേക്ക് ചാടിയെങ്കിലും പിൻഭാഗത്തെ ഡോർ ലോക്കായതിനാൽ സോനയ്ക്ക് ഇറങ്ങാനായില്ലെന്നാണ് വിവരം. നാട്ടുകാരെത്തി സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സോന അപകട സമയത്ത് പിൻ സീറ്റിൽ ഉറങ്ങുകയായിരുന്നെന്നും സൂചനയുണ്ട്.

BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026
BREAKING NEWS
ജോലി സ്ഥലത്തെത്തി ഭാര്യയുടെ തലയില്‍ കമ്പിവടികൊണ്ടടിച്ചു, പിന്നാലെ സ്വയം വെടിവച്ച് മരിച്ച് യുവാവ്
30 Oct 2026