BREAKING NEWS

ദത്തെടുത്ത പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് മൂന്ന് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചു, കുട്ടി ​ഗർഭിണിയായതോടെ കൂടെ താമസിച്ച സ്ത്രീയുടെ സഹായത്താൽ ​ഗർഭം അലസിപ്പിക്കാൻ ശ്രമം, നടക്കാതെ വന്നതോടെ കുട്ടിയുടെ വയറ്റിൽ വെട്ടുകല്ല് കയറ്റിവച്ച് ​ഗർഭം അലസിച്ചു!! പിന്നാലെ സഹോദരിയേയും പീഡിപ്പിക്കാൻ ശ്രമം, പ്രതിക്ക് 25 വർഷം കഠിന തടവ്

· · 1 min read
Share: Copied!

തലശ്ശേരി: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. കൂടാതെ പെൺകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 7 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് 25 വർഷം അനുഭവിച്ചാൽ മതി. കേസിൽ കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ ചെമ്മന പറമ്പിൽ ശശികുമാറിനെയാണ് (65) തലശ്ശേരി പോക്സോ കോടതി ജ‍‍‍ഡ്ജി എം.ടി. ജലജ റാണി ശിക്ഷിച്ചത്. അതേസമയം ഇയാളുടെ കൂടെ താമസിക്കുന്ന കേസിലെ രണ്ടാം പ്രതിയായ സ്ത്രീയെ വെറുതെ വിട്ടു.

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശശികുമാറിന്റെ കൂടെ താമസിച്ചിരുന്ന സ്ത്രീ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനമെന്നാണ് കേസ്. പ്രതി പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് മൂന്ന് ദിവസത്തോളം പീഡിപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതിനിടെ പെൺകുട്ടി ഗർഭിണിയായതോടെ ​ഗർഭം അലസിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ശശികുമാർ കൂടെ താമസിച്ചിരുന്ന സ്ത്രീയുടെ സഹായത്തോടെ ആശുപത്രിയിൽ വച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പെൺകുട്ടിയെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുകയായിരുന്നു. വെട്ടുകല്ല് എടുത്ത് വയറ്റിൽ വയ്ക്കുകയും ചെയ്തു. തുടർന്ന് രക്തസ്രാവമുണ്ടാകുകയും ഗർഭം അലസിപ്പോകുകയുമായിരുന്നുവെന്നാണ് കേസ്.

BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026
BREAKING NEWS
ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ​ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ
31 Oct 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും കോൺഗ്രസ് പ്രവർത്തകരും പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു; അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി; ദൃശ്യങ്ങൾ പുറത്ത്
31 Oct 2026