BREAKING NEWS

“സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു….കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു, ഞാൻ സ്വന്തമാക്കിയതാണ് എൻ്റെ കുടുംബം…അതു തകരുമെന്ന ഘട്ടം വന്നപ്പോൾ മുമ്പും പിമ്പും ചിന്തിക്കാതെ പ്രവർത്തിച്ചു പോയി….അതിനിടയിൽ ആരൊക്കെ വേദനിക്കുന്നതെന്ന് ഞാൻ മനസിലാക്കിയില്ല ….. എനിക്കു പേടിയാ സാറെ… ഇതുപോലെ ഇനി ആരൊക്കെയുണ്ടന്ന് എനിക്കറിയില്ല…..” ദൃശ്യം 3 മെയ് 21ന് തീയറ്ററുകളിലേക്ക്

· · 1 min read
Share: Copied!

“ഞാൻ വെറും ഒരു സാധാരണക്കാരനാണ്. എൻ്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം. ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള അതിഥി. ഇനി ഒരിക്കലും തിരിച്ചു വരില്ലാ എന്ന ഉറപ്പോടെ എന്നെന്നേക്കുമായി ആ അതിഥിയെ മടക്കി അയച്ചു ….. “”

”സത്യത്തിൽ നമ്മൾ അയാളെയല്ല നിരീക്ഷിച്ചു കൊണ്ടിരുന്നത്…. അയാൾ നമ്മളെയാണ്….”ഈ വാക്കുകൾ മലയാളികളുടെ മനസ്സിൽ നീറ്റലായി ഇന്നും നിലനിൽക്കുന്നു… ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ദൃശ്യം. ദൃശ്യം 2 എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങളാണ്. മലയാളി പ്രേഷകർ നെഞ്ചിലേറ്റിയ ജോർജ് കുട്ടിയുടേയും ജോർജ് കുട്ടിയുടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ്റേയും വാക്കുകളാണിത്. ഇനി നമുക്ക് ഇതുവരെ കേൾക്കാത്ത ചില കാര്യങ്ങൾ കൂടി കേൾക്കാം ….

“സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു….കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു, ഞാൻ സ്വന്തമാക്കിയതാണ് എൻ്റെ കുടുംബം…അതു തകരുമെന്ന ഘട്ടം വന്നപ്പോൾ മുമ്പും പിമ്പും ചിന്തിക്കാതെ പ്രവർത്തിച്ചു പോയി….അതിനിടയിൽ ആരൊക്കെ വേദനിക്കുന്നതെന്ന് ഞാൻ മനസിലാക്കിയില്ല …..എനിക്കു പേടിയാ സാറെ… ഇതുപോലെ ഇനി ആരൊക്കെയുണ്ടന്ന് എനിക്കറിയില്ല…..”പ്രദർശനത്തിനെത്തുന്ന ദൃശ്യം -3 യിലെ ജോർജു കുട്ടിയുടെ വാക്കുകളാണിത്, ദൃശ്യം 3 യുടെ പുറത്തുവിട്ട ടീസറിലേതാണ് വാക്കുകൾ ….

മോഹൻലാലിൻ്റെ ജന്മദിനമായ മെയ് ഇരുപത്തിയൊന്നിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുകയാണ് ദൃശ്യം 3. അതിൻ്റെ മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ഈ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയായി വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമക്കു ലഭിച്ച സ്വീകാര്യത പിന്നീട് ദൃശ്യം- 2 വിലും കണ്ടു. ഇപ്പോൾ മൂന്നാം ഭാഗത്തിനായി വീർപ്പടക്കി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. അവരുടെ പ്രതീക്ഷകൾക്ക് മുന്നിൽ ഇക്കുറി സംവിധായകൻ ജീത്തു ജോസഫ് എന്തു മാജിക്കാണു കാണിക്കുന്നതെന്ന് കാത്തിരിക്കുകയാണ് പ്രേഷകസമൂഹം.

വളരെ യാഥാർത്ഥ്യത്തോടെയുള്ള സമീപനമാണ് ദൃശ്യം – സിനിമകളെ പ്രേഷകർ ആകർഷിച്ചത്. ഇക്കുറിയും അപ്രതീക്ഷക്കൊപ്പം തന്നെ ജോർജ് കുട്ടിയും കുടുംബവും എത്തുമെന്നുറപ്പിക്കാം, മോഹൻലാൽ, മീന, അൻസിബാ ഹസ്സൻ, എസ്തർ, എന്നിവർക്കു പുറമേ മലയാളത്തിലെ പ്രമുഖരായ അഭിനേതാക്കളുടെ ഒരു നിര തന്നെ ഈ ചിത്രത്തിലുണ്ട്. മെയ് ഇരുപത്തിയൊന്നിന് ആശിർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ- വാഴൂർ ജോസ്.

BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026
BREAKING NEWS
മറ്റൊരാൾക്ക് പരുക്കേൽക്കുമ്പോൾ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുക? അങ്ങനെയാണെങ്കിൽ അവനെ വീട്ടിലേക്ക് മടക്കിയയക്കൂ, അതല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങട്ടെ, ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ വൈഭവിന് സ്ഥാനമുണ്ടോ? വ്യക്തത വേണം- വണ്ടർകിഡ്ഡിനെ പുറത്തിരുത്തിയതിൽ അതൃപ്തി, ടീമിന്റെ പദ...
31 Oct 2026
BREAKING NEWS
അയേണിനുള്ള ഇഞ്ചക്ഷന് പകരം ഗര്‍ഭിണിക്ക് നല്‍കിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ, പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച
31 Oct 2026
BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026