BREAKING NEWS

“തന്റെ ഭാര്യയ്ക്ക് മൂന്ന് കാമുകന്‍മാരുണ്ട്”, താൻ ഇല്ലാത്ത സമയങ്ങളിൽ ഇവര്‍ വീട്ടില്‍ വരാറുമുണ്ട്, താന്‍ വഞ്ചിക്കപ്പെട്ടു, ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചു, വിഷമം സഹിക്കാനാകാതെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

· · 1 min read
Share: Copied!

ഹൈദരാബാദ്: ഭാര്യയുടെ അവിഹിത ബന്ധങ്ങളെക്കുറിച്ച്  വെളിപ്പെടുത്തി ഹൈദരാബാദിൽ 36 വയസ്സുകാരനായ ടെക്കി ജീവനൊടുക്കി. സീതാറാം എന്ന യുവാവാണ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തത്.

മരണത്തിന് മുൻപ് സീതാറാം എഴുതിയ 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ ഭാര്യ രേണുകയ്‌ക്ക് മൂന്ന് കാമുകന്മാരുണ്ടെന്നും കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബന്ധം തുടർന്നു വരികയായിരുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. ​താൻ വീട്ടിലില്ലാത്ത സമയങ്ങളിൽ കാമുകന്മാർ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും, ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് ഭാര്യയെ നോക്കിയിരുന്നതെങ്കിലും താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും സീതാറാം കത്തിൽ വേദനയോടെ കുറിച്ചു.

രമണ എന്ന് പേരുള്ള ഒരാൾ രേണുകയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതോടെയാണ് ഭാര്യയുടെ ബന്ധങ്ങളെക്കുറിച്ച് താൻ അറിഞ്ഞത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ മാനസിക സമ്മർദ്ദത്തിന് കാരണമായെന്നും ഇതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും യുവാവ് വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സീതാറാം എഴുതിയ ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികതയും അതിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇതിന് പുറമെ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച ദൃശ്യങ്ങളെക്കുറിച്ചും അത് പോസ്റ്റ് ചെയ്ത വ്യക്തിയെക്കുറിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തും.

BREAKING NEWS
നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പ...
01 Nov 2026
BREAKING NEWS
'ലവ് ജിഹാദ്' ആരോപണങ്ങളെ തുടർന്ന് അന്വേഷണം, സം​ഗതി കാര്യം; കെജിഎംയുവിൽ ലൈംഗിക-മാനസിക പീഡനവും നിർബന്ധിത മതപരിവർത്തന നീക്കങ്ങളും നടന്നതായി കണ്ടെത്തൽ ; ഡോക്ടർമാർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം; 11 പരാതികളിലെ എസ്ടിഎഫ് അന്വേഷണ റിപ്പോർട്ട് പുറത്ത്
01 Nov 2026
BREAKING NEWS
വീണ്ടും അഞ്ച് വർഷം കൂടെ പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കണം, അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിലും ഭരണത്തിലെത്താൻ രാഹുലിന് കഴിയില്ല, പരിഹാസവുമായി അമിത് ഷാ
01 Nov 2026
BREAKING NEWS
അറിവിന്റെ നിറകുടമായിരുന്നു ഇഎംഎസ്, ഏത് കാര്യങ്ങളും സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിശദീകരിക്കുന്നതില്‍ നമ്പര്‍ വണ്ണായിരുന്നു അദ്ദേഹം, ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയ- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
01 Nov 2026