BREAKING NEWS

ചൂടുകാരണം ഉറങ്ങാൻ പറ്റുന്നില്ല, എ സി വാങ്ങിത്തരാൻ ഭർത്താവിനോട് പറഞ്ഞിട്ടും മൈൻഡ് ചെയ്തില്ല!! ഭർത്താവും കുടുംബവും ടെറസിൽ കിടന്നുറങ്ങിയ സമയത്ത് യുവതി ജീവനൊടുക്കി

· · 1 min read
Share: Copied!

ചെന്നൈ: ഭർത്താവ് എ.സി. വാങ്ങാൻ വിസമ്മതിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവള്ളൂരിന് സമീപം പൂണ്ടി ജയറാം സ്ട്രീറ്റിൽ താമസിക്കുന്ന മോണിക്കയാണ് (25) മരിച്ചത്.

കുറച്ചു ദിവസങ്ങളായി കടുത്ത ചൂടുകാരണം രാത്രി ഉറങ്ങാൻ പറ്റാത്തതിനാൽ വീട്ടിൽ എ.സി. വാങ്ങാൻ മോണിക്ക ഭർത്താവ് ആകാശിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആകാശ് സമ്മതിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും വാക്കുതർക്കമുണ്ടായതായി പറയുന്നു.

തുടർന്ന് വെള്ളിയാഴ്ച രാത്രി ആകാശും സഹോദരനും അച്ഛനും അമ്മയും വീടിന്റെ ടെറസിൽ ഉറങ്ങാൻ പോയപ്പോൾ മോണിക്ക വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ ആകാശ് കിടപ്പുമുറിയിൽ എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് പുല്ലാരമ്പാക്കം പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026
BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026
BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026