BREAKING NEWS

ഇനി ചർച്ച നടത്തേണ്ടത് യുഎസ് മുന്നോട്ട് വെക്കുന്ന നിബന്ധനകൾക്ക് അനുസൃതമായിരിക്കരുത്, പകരം ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾക്കനുസരിച്ചായിരിക്കണം- മധ്യസ്ഥരായ പാക്കിസ്ഥാനെ കണ്ട് നിലപാട് വ്യക്തമാക്കി ഇറാൻ

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി തങ്ങളുടെ നിലപാടുകൾ മധ്യസ്ഥരായ പാക്കിസ്ഥാനെ അറിയിച്ച് ഇറാൻ പ്രതിനിധി സംഘം. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും കണ്ട് തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു. അതിൽ യുഎസ്- ഇറാൻ യുദ്ധം അവസാനിക്കേണ്ടത് യുഎസ് മുന്നോട്ട് വെക്കുന്ന നിബന്ധകൾക്ക് അനുസൃതമായിരിക്കരുതെന്നും തങ്ങളുടെ നിബന്ധനകളാണ് പരിഗണിക്കേണ്ടതെന്നും അറിയിച്ചതായാണ് വിവരം.

മാത്രമല്ല യുദ്ധ ചർച്ചകൾക്ക് പുറമെ പാക്കിസ്ഥാനുമായുള്ള ബന്ധത്തേയും പ്രാദേശിക പ്രശ്‌നങ്ങളെയും കുറിച്ചും ഇരുരാജ്യങ്ങളും ചർച്ച നടത്തിയെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ അവരുടെ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദറും പങ്കെടുത്തിരുന്നു.

യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്രത്തെക്കുറിച്ചും പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. അതേസമയം ഇന്നലെയാണ് ഇറാൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലെത്തിയത്. യുഎസുമായി നേരിട്ടുള്ള ചർച്ച സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും യുഎസ് പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്ക് തിരിച്ചതായാണ് അറിയുന്നത്. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുമാണ് പാക്കിസ്ഥാനിലേക്ക് തിരിക്കുന്നതെന്ന് വൈറ്റ്ഹൗസ് അറിയിയിച്ചു.

അതേസമയം ചർച്ചാ സാധ്യതകൾക്കിടെ യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രതിരോധ സേന രംഗത്തെത്തിയിട്ടുണ്ട്. യുഎസ് നാവിക ഉപരോധം തുടർന്നാൽ ഇറാന്റെ ഭാ​ഗത്തുനിന്ന് ശക്തമായ പ്രതിരോധമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ‘ഇറാന്റെ സായുധ സേനയ്ക്ക് രാജ്യത്തിന്റെ പരമാധികാരം, അതിർത്തി, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കാൻ മുമ്പത്തേക്കാൾ കൂടുതൽ ശക്തിയും സന്നദ്ധതയും ഉണ്ടെന്ന് അമേരിക്ക തിരിച്ചറിയണം, ഇറാനിയൻ സൈന്യത്തിന്റെ ആക്രമണശേഷി അമേരിക്കൻ സൈന്യം ഇതിനകം അനുഭവിച്ചിട്ടുണ്ട്.’ ഖത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണുമായി കേന്ദ്ര സർക്കാർ; പൈസ വച്ചുള്ള ​ഗെയിം ഔട്ട്; കുട്ടികളെയും യുവാക്കളെയും കുരുക്കിൽ വീഴ്ത്താതിരിക്കാനുള്ള പുതു നിയമം മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026
BREAKING NEWS
‘നേരാംവണ്ണം ഒരു എഐ ഫോട്ടോപോലും റെഡിയാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല‘; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നു‘: സംബീത്; മറുപടിയെന്നോണം വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
02 Nov 2026
BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026