BREAKING NEWS

‘ചുപ് രഹോ‘-മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകൾ പ്രവർത്തകർ അവസാനിക്കണമെന്ന താക്കീതേകി കെ.പി.സി.സി; ‘എഐസിസി ഈ ചർച്ച വേണ്ടെന്ന് പറഞ്ഞിട്ടും അതു തുടരുന്നു; അവസാനിപ്പിക്കൂ; അല്ലാത്തപക്ഷം അച്ചടക്കലംഘനമായി കണക്കാക്കും‘ ‘

· · 1 min read
Share: Copied!

തിരുവനന്തപുരം: വോട്ടെടുപ്പിനു പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ കടുത്ത നിലപാടുമായി കെപിസിസി. ഇത്തരം ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാന്‍ എഐസിസി കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും അത് മുഖവിലയ്‌ക്കെടുക്കാതെ ചിലര്‍ നടപടികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പു നല്‍കുന്നതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചു. അത്തരം പ്രസ്താവനകള്‍ അനുചിതമായതിനാല്‍ എല്ലാവരും അതില്‍നിന്ന് മാറി നില്‍ക്കണം. അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കും. ചര്‍ച്ചകള്‍ കോണ്‍ഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

14 കാരനായ മകനെ ഉപേക്ഷിച്ച് 22 കാരന്റെ കൂടെ ഒളിച്ചോടി 37 കാരി, വിവാഹം കഴിഞ്ഞതിന് പിന്നാലെ വധഭീഷണിയുമായി യുവതിയുടെ കുടുംബം, ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി നവദമ്പതികള്‍

BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026
BREAKING NEWS
‘നേരാംവണ്ണം ഒരു എഐ ഫോട്ടോപോലും റെഡിയാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല‘; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നു‘: സംബീത്; മറുപടിയെന്നോണം വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
02 Nov 2026
BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026