BREAKING NEWS

അടിച്ചു കിറുങ്ങിയ മൂന്നം​ഗ സംഘം മോഷണത്തിനിറങ്ങി; ചെന്നു കയറിയത് എസ്ഐയുടെ വീട്ടിൽ; വീട് കുത്തിതുറന്ന് 8,500 രൂപയും ലാപ്ടോപ്പും എടുത്ത് പുറത്തേയ്ക്ക്; ഫ്രിഡ്ജിലിരുന്ന മുട്ടയെടുത്ത് ഓംലെറ്റും ഉണ്ടാക്കി തിന്നു; ഒരാളെ കൈയ്യോടെ പിടികൂടി

· · 1 min read
Share: Copied!

കോഴിക്കോട്: മുക്കം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ താമസിക്കുന്ന വീട് കുത്തിത്തുറന്ന് യുവാക്കള്‍ കവര്‍ന്നത് 8,500 രൂപ. സംഭവത്തില്‍ മലപ്പുറം അരീക്കോട് കാവന്നൂര്‍ സ്വദേശി മിയാസ് ബാബു(20) പിടിയിലായി. ഇതേ വീട്ടില്‍ തന്നെ താമസിക്കുന്ന യുവാവാണ് മിയാസ് ബാബുവിനെ കൈയ്യോടെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം നടന്നത്. മുക്കം ബിവ്‌റേജസ് ഔട്ട്‌ലെറ്റിന് പിറകിലുള്ള വീട്ടിലാണ് എസ്‌ഐ താമസിക്കുന്നത്.

ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് വന്ന യുവാക്കള്‍ മദ്യപിച്ച ശേഷം മോഷ്ടിക്കാനായി ഈ വീട്ടില്‍ കയറുകയായിരുന്നു. വീട്ടിനുള്ളിലെ അഞ്ചോളം വാതിലുകള്‍ തകര്‍ത്ത നിലയിലാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന കോഴിമുട്ട ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിട്ടുണ്ട്. മുറിയിലെ പണമെടുത്ത ശേഷം ലാപ് ടോപ്പുമായി പുറത്തിറങ്ങിയപ്പോഴാണ് ഇവിടത്തെ താമസക്കാരനായ സനീഷ് എന്ന യുവാവ് വീട്ടിലേക്കെത്തിയത്. സനീഷ് മിയാസ് ബാബുവിനെ പിടികൂടിയപ്പോഴേക്കും മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസര്‍കോട് ശൈശവ വിവാഹം,16 കാരിക്ക് വരന്‍ 28കാരന്‍, നാലുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, വിവാഹത്തിന് ഒത്താശ ചെയ്തത് പഞ്ചായത്ത് മെമ്പര്‍

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026