BREAKING NEWS

നിങ്ങൾക്ക് ഒരൽപ്പം പോലും കുറ്റബോധം തോന്നുന്നില്ലേ?? ഇത്രത്തോളം അധഃപതിക്കണമായിരുന്നോ? പച്ചനുണകൾ കാരണം അഞ്ച് വിദ്യാർഥികൾ 15 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്, നിങ്ങൾ നാടിന് തന്നെ അപകടകരമാണ്, വീണ ജോര്‍ജിനെ വിമര്‍ശിച്ച് വി ടി ബല്‍റാം

· · 1 min read
Share: Copied!

പാലക്കാട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കുനേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. നിങ്ങൾ പൊലീസിനോട് പറഞ്ഞ പച്ചനുണകൾ കാരണം അഞ്ച് വിദ്യാർഥികൾ 15 ദിവസം ജയിലിൽ അടക്കപ്പെട്ടു എന്നതിൽ ഒരൽപ്പം പോലും നിങ്ങൾക്ക് കുറ്റബോധം തോന്നുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു.സിപിഎം മന്ത്രിയാണെങ്കിലും മനുഷ്യത്വം ഇത്രത്തോളം ഇല്ലാതായി അധഃപതിക്കണമായിരുന്നോ? അധികാരം എന്നത് ഇത്ര നികൃഷ്ടമായും വൈരാഗ്യബുദ്ധിയോടെയും ഉപയോഗിക്കുന്ന നിങ്ങൾ പൊതുരംഗത്ത് നിൽക്കുന്നത് തന്നെ നാടിന് അപകടകരമാണ്.

ആയുധങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ നിങ്ങളെ കൊല്ലാൻ നോക്കി എന്ന് പൊലീസിന് വ്യാജമൊഴി നൽകിയത് നിങ്ങളുടെ സ്വന്തം ഗൺമാനാണ്. നിങ്ങളുടെ അറിവോടെയല്ല അയാൾ അന്ന് ആ നുണ പറഞ്ഞത് എന്ന് ഞങ്ങളൊക്കെ വിശ്വസിക്കണോ? അങ്ങനെയെങ്കിൽ വ്യാജമൊഴിയും വ്യാജ തെളിവും നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയതിന് ആ ഗൺമാനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് നിങ്ങൾ തന്നെ ആവശ്യപ്പെടുമോ?സർക്കാരിന്റെ ശമ്പളം വാങ്ങുന്ന ഒരുദ്യോഗസ്ഥൻ ഒരിക്കലും ഇങ്ങനെ വ്യാജ തെളിവ് നൽകുന്നവനാവരുത്.

പിന്നെ, ഇതൊരവസരമായിക്കണ്ട് കേരളത്തിൽ മുഴുവൻ കോൺഗ്രസിനെ ആക്രമിക്കാൻ കലാപാഹ്വാനം നടത്തിയ എംവി ഗോവിന്ദൻ, അയാളെക്കുറിച്ച് ഒന്നും തന്നെ പറയാനില്ല -വി.ടി. ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാന്റെ പരാതിയെത്തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയിരുന്നു. കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ രണ്ടാഴ്ചയിലേറെ ജയിലിൽ കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നൽകാതിരുന്ന മന്ത്രി, രണ്ടു ദിവസം മുൻപാണ് അന്വേഷണ സംഘത്തിന് വിശദീകരണം നൽകിയത്.

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026