തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതായി രേഖകൾ. നിയമസഭയിലെ രേഖകൾ പ്രകാരം 1966 മേയ് 25-ആണ് ഗണേഷ് കുമാറിന്റെ ജനനതീയതി.
1984 ഫെബ്രുവരി 13-നാണ് ഗണേഷ് കുമാറിന് ലൈസൻസ് നൽകിയത്. ആർടി ഓഫീസിലുള്ള രേഖകൾ പ്രകാരം ലൈസൻസ് ലഭിക്കുമ്പോൾ ഗണേഷിന് 17 വയസും എട്ട് മാസവുമാണ് പ്രായം. 2024 നവംബർ നാലിന് കാലാവധി കഴിഞ്ഞ ലൈസൻസ് ഗണേഷ് പുതുക്കിയിട്ടുണ്ട്.
എന്നാൽ അന്ന് മന്ത്രിയായതിനാൽ സെക്രട്ടറിയേറ്റിലെ മേൽവിലാസമാണ് നൽകിയത്. 18 വയസിന് മുൻപ് ലൈസൻസ് നേടിയെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് ചട്ടം.
















































