BREAKING NEWS

കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

· · 1 min read
Share: Copied!

കൊച്ചി: വന്ധ്യതാ ചികിത്സാരംഗത്തെ പ്രമുഖ ശൃംഖലയായ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ (Seeds of Innocens) കൊച്ചി മരടിൽ പുതിയ ഐവിഎഫ് കേന്ദ്രം തുറന്നു. സിനിമാതാരം പ്രിയങ്ക നായർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നൈജർ, ചാഡ്, കാമറൂൺ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ അത്യാധുനിക വന്ധ്യതാ ചികിത്സ ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

ആധുനിക എംബ്രിയോളജി- ജനിറ്റിക് ലാബ് സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും കൊച്ചിയിലെ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. പത്ത് വർഷത്തിനുള്ളിൽ ഇരുപതിനായിരത്തോളം ദമ്പതികളുടെ മക്കളെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ പാരമ്പര്യവുമായാണ് സീഡ്‌സ് ഓഫ് ഇന്നസെൻസ് കേരളത്തിലെത്തുന്നത്. ചികിത്സാചെലവ് കുറയുന്നത് സാധാരണക്കാരായ ദമ്പതികൾക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ പ്രിയങ്ക നായർ അഭിപ്രായപ്പെട്ടു.

അത്യാധുനിക സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നത് മെഡിക്കൽ ടൂറിസം രംഗത്ത് കേരളത്തിന് കൂടുതൽ കരുത്തേകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നൈജർ സ്ഥാനപതി സദ സെയ്ദു പറഞ്ഞു. വന്ധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓരോ ദമ്പതികൾക്കും അനുയോജ്യമായ വ്യക്തിഗത ചികിത്സാ രീതികളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്ന് കൊച്ചി കേന്ദ്രം ക്ലിനിക്കൽ ഹെഡ് ഡോ. സോണിയ രാജു വ്യക്തമാക്കി.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026