BREAKING NEWS

കടം വീട്ടാൻ പണം നല്‍കിയില്ല, ചാര്‍ജിങ് കേബിള്‍ കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്ത് മുറുക്കി, വാട്ടര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കിടിച്ച് ബോധം കെടുത്തി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ലോക്കര്‍ തുറക്കാന്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചിഴച്ചു, 22 കാരനായ മുന്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ലോക്കറിന്റെ ഫിംഗർലോക്ക് തുറക്കാൻ നാലാം നിലയിൽ നിന്നു മൂന്നാം നിലയിലേക്ക് വലിച്ചിഴച്ചു, അബോധാവസ്ഥയിൽ ബലാത്സംഗത്തിനിരയാക്കി… ഡൽഹിയിയിൽ വീട്ടുജോലിക്കാരൻ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ. ബുധനാഴ്ച രാവിലെയാണ് ദക്ഷിണ ഡൽഹിയിലെ കൈലാഷ് ഹിൽസിൽ 22 വയസ്സുള്ള മുൻവീട്ടുജോലിക്കാരൻ പെൺകുട്ടിയെ ബലാത്സംഗംചെയ്ത് ദാരുണമായി കൊലപ്പെടുത്തിയത്.

ഐ.ആർ.എസ് ഉദ്യോഗസ്ഥന്‍റെയും ദൻഡൽ സ്പെഷ്യലിസ്റ്റിന്‍റെയും മകളാണ് ദാരുണായി കൊല്ലപ്പെട്ടത്. ഐ.ഐ.ടി ബിരുദധാരിയും യു.പി.എസ്‌.സി ഉദ്യോഗാർഥിയുമായ യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി രാഹുൽ മീണ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാതാപിതാക്കൾ ജിമ്മിൽ പോയപ്പോയ സമയം നോക്കി മീണ രാവിലെ 6.39 നാണ് വീട്ടിൽ കയറിപ്പറ്റിയത്.

സ്മാർട്ട് കീ ഉപയോഗിച്ച് തുറന്നാണ് പ്രതി വീട്ടിൽ പ്രവേശിച്ചത്. സ്മാർട്ട് കീ വെക്കുന്ന സ്ഥലം പ്രതി അടക്കമുള്ള വീട്ടുജോലിക്കാർക്ക് അറിയാമായിരുന്നു. പെൺകുട്ടി വീട്ടിൽ പഠിക്കുകയായിരുന്നെന്നും താൻ മുറിയിലേക്ക് അതിക്രമിച്ചു കയറിയെന്നും മീണ പൊലീസിനോട് പറഞ്ഞു. കടം വീട്ടാൻ പണം ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി അത് നൽകാൻ തയ്യാറായില്ല. പ്രതിയുമായി വഴക്കിട്ട പെൺകുട്ടി പിതാവിനെ വിളിക്കാൻ തുടങ്ങി. അത് കണ്ട പ്രതി ആദ്യം കൈകൊണ്ടും പിന്നീട് ചാർജർ വയർ ഉപയോഗിച്ചും കഴുത്തുഞെരിച്ചു.

തുടർന്ന് ഒരു വാട്ടർ ബോട്ടില്‍ ഉപയോഗിച്ച് തലയിൽ ഇടിച്ചു. ഇതോടെ യുവതി ബോധരഹിതയായി. ശേഷം പ്രതി യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ലോക്കറിന്‍റെ ഫിങ്കർലോക്ക് തുറക്കാൻ യുവതിയെ പടിക്കെട്ടിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയതായും പൊലീസ് പറഞ്ഞു. നാല് കുടുംബാംഗങ്ങളുടെ വിരലടയാളം ഉപയോഗിച്ച് മാത്രമേ പൂട്ട് തുറക്കാൻ കഴിയൂ എന്ന് പ്രതിക്ക് അറിയാമായിരുന്നു.

തുടർന്ന് അയാൾ പെൺകുട്ടിയുടെ വിരൽ ഉപയോഗിച്ച് പൂട്ട് തുറക്കാൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. ശേഷം പ്രതി ലേക്ക് അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് ഏകദേശം 1.5-2 ലക്ഷം രൂപയും ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കവർന്നു. 40 മിനിറ്റികം പ്രതി കുറ്റ കൃത്യം നടപ്പാക്കി വീട്ടിൽ നിന്നു മടങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.

BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026