Uncategorized

കോട്ടും കണ്ണടയും ഊരിവച്ച് പോർഷെയുടെ ബോണറ്റിൽവെച്ച് സിമന്റ് കുഴച്ചു, പിന്നാലെ റോഡിലെ കുഴിയടച്ചു, വൈറലായി യുവാവിന്റെ വീഡിയോ, വെറും ഷോയെന്ന് സോഷ്യല്‍ മീഡിയ

· · 1 min read
Share: Copied!

റോഡിലുണ്ടായ കുഴി അടയ്ക്കുന്ന സംരംഭകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. ബെംഗളൂരു സ്വദേശിയായ അഖിൽ യാദവാണ്‌ ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

പോർഷെ കാറിന്റെ ബോണറ്റ് സിമന്റ് മിശ്രിതമുണ്ടാക്കാൻ ഉപയോഗിച്ചായിരുന്നു അഖിലിന്റെ പ്രതിഷേധം. ചുവപ്പ് നിറമുള്ള പോർഷെയിൽ വന്നിറിങ്ങിയ അഖിൽ നിർമാണസാമ്ഗ്രികൾ ഇറക്കിവെച്ച് ജോലി തുടങ്ങുന്നത് വീഡിയോയിൽ കാണാം.

തന്റെ കോട്ടും കണ്ണടയും സഹായിക്ക് ഊരി കൊടുത്ത ശേഷം ചാക്കിൽ നിന്ന് സിമന്റ് ബോണറ്റിലേക്ക് ഇടുന്നതും ശ്രദ്ധാപൂർവം മിശ്രിതം തയ്യാറാക്കുന്നതും വീഡിയോയിലുണ്ട്. അത് കുഴിയിലേക്കിട്ട് അടച്ചശേഷം കാറുമെടുത്ത് തിരിച്ചുപോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്തത്. ഇതൊരു പ്രതിഷേധം പോലെയാണ് അദ്ദേഹം ചെയ്തതെന്നാണ് പലരും കമന്റ് ചെയ്തത്. ഇനിയെങ്കിലും അധികാരികൾ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിലർ കുറിച്ചു. എന്നാൽ വെറും ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഇതെന്നും കമന്റുകളുണ്ട്.

 

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026