BREAKING NEWS

“കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല”, എന്നെ എല്ലാവരും ചതിച്ചു, അഭിലാഷ് പിള്ളയെയും വിഷ്ണുവിനെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്, എല്ലാവരും കള്ളന്മാരാണ്. ജീവനൊടുക്കുകയല്ലാതെ എന്റെ മുന്നില്‍ മറ്റു വഴികളില്ല- പൊട്ടിക്കരഞ്ഞ് മുരളി കുന്നുംപുറത്ത്

· · 1 min read
Share: Copied!

വെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ വി‍ഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബിസിസ്സിലൂടെയും സിനിമയിലൂടെയും തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയെ വിഡിയോയിൽ കാണാം. ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നും മുരളി പറയുന്നു.

സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വിഡിയോ പിന്നീട് മുരളി തന്നെ നീക്കം ചെയ്യുകയായിരുന്നു. ‘‘എന്നെ എല്ലാവർക്കും അറിയാമെന്ന് വിശ്വസിക്കുന്നു. ‘വെള്ളം’ സിനിമ കുറെ ആളുകൾ കണ്ടിട്ടുണ്ടാവും. അത് സിനിമയ്ക്ക് വേണ്ടി കാണിച്ചതാണ്, അങ്ങനെയൊന്നുമല്ല എന്റെ യഥാർഥ ലൈഫ്. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. ​ഇപ്പോള്‍ ജീവിതം വഴിമുട്ടി നിൽക്കുന്നൊരു അവസ്ഥയിലാണ്.

അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഈ വിഡിയോയുമായി വരാൻ കാരണം. ഒരുപാട് ചതികൾ പറ്റി. ബിസിനസ്സിൽ ഒരുപാട് ചതികൾ പറ്റി. ടൈൽസ് ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായി. അങ്ങനെ ബിസിനസ്സിൽ കുറെ പൈസ പോയി. ആൾക്കാരെ വിശ്വസിച്ചു കുറെ പൈസ പോയി. കമ്പനിക്കാർക്ക് കുറെ പൈസ കൊടുക്കാനുണ്ട്. ​അതിനിടയ്ക്ക് സിനിമ എടുത്തു.

‘വെള്ളം’… അതിൽ അവസാനം അതിന്റെ പ്രൊഡ്യൂസർ ആയിപ്പോയതാണ്. രണ്ടാമത് ‘നദികളിൽ സുന്ദരി യമുന’. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ… ഈ രണ്ടാളും കള്ളം പറഞ്ഞിട്ട് എന്റെ അടുത്ത് വന്നു. അസിസ്റ്റന്റ് ഡയറക്ടറാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ സിനിമ എടുത്തു. അതില്‍ രണ്ടുകോടി രൂപയുടെ നഷ്ടം വന്നു.

പിന്നീടാണ് അറിയുന്നത് ഇവർക്ക് സിനിമയൊന്നും അറിയില്ല, ഇവർ അസിസ്റ്റന്റ് ഡയറക്ടർമാരൊന്നും അല്ലായിരുന്നു എന്ന്. ഇതൊക്കെ നമ്മളോട് കള്ളം പറഞ്ഞിട്ടാണ് വന്നത്. പിന്നെ മൂന്നാമത് ‘സുമതി വളവ്’. എല്ലാവരുടെയും വിചാരം സിനിമ വലിയ വിജയമാണെന്നാണ്. എന്‍റെ ജീവിതം ഇന്ന് കൈവിട്ടു പോയിരിക്കുകയാണ്. എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ചിട്ട് മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല.

പക്ഷേ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല, എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങൾ ഓൾറെഡി ഉണ്ട്, അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാൻ പോവുകയാണ്. ഞാൻ പോവുകയാണ്. എനിക്ക് ജീവിച്ച് കൊതി തീർന്നിട്ടില്ല. ​കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു, എല്ലാവരും പറ്റിച്ചു.

എന്നെ ഇങ്ങനെയാക്കി. അഭിലാഷ് പിള്ള, വിഷ്ണു.. അഭിലാഷ് പിള്ളയോടൊക്കെ.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണു… അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എല്ലാവരും ഈ സത്യം അറിയണം. എന്നെ പറ്റിച്ചതാണ് ഇവരൊക്കെ കൂടി. എല്ലാവരും കൂടി എന്നെ പറഞ്ഞു പറ്റിച്ചുവെന്ന് മുരളി പറയുന്നു.

BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026
BREAKING NEWS
മുഴുവൻ ശമ്പളവും വേണം, മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണം, ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്, സ്ത്രീധന പീഡനം, ഒടി ജീവനക്കാരി ജാവനൊടുക്കി
13 Oct 2026