BREAKING NEWS

”എനിക്ക് നിന്നെ വിദേശ രാജ്യത്തെ പോലെ പ്രപ്പോസ് ചെയ്യണം”… കാമുകന്റെ കണ്ണ് മൂടി കസേരയിൽ ഇരുത്തി, കൈ കാലുകൾ ബന്ധിച്ചു, പിന്നാലെ കയ്യിൽ കരുതിയ രാസവസ്തുവൊഴിച്ച് തീകൊളുത്തി ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യം ഫോണിൽ ചിത്രീകരിച്ച് മരണം ലൈവായി നോക്കി നിന്നു- കാമുകി അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ കാമുകൻ തനിക്ക് മതിയായ ശ്രദ്ധ നൽകുന്നില്ലെന്ന സംശയം

· · 1 min read
Share: Copied!

ബെംഗളൂരു: കാമുകൻ മതിയായ അറ്റൻഷൻ തരുന്നില്ലെന്ന സംശയത്തിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിൽ ജോലി ചെയ്തിരുന്ന യുവതി, വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് ബന്ധുവിനെ കസേരയിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് കൊന്നതായി പോലീസ് അറിയിച്ചു.

പ്രേരണ (27)യും കിരൺ (27)യും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത സഹപ്രവർത്തകരായിരുന്നു. ഒരുവർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അടുത്തിടെ കിരൺ തനിക്ക് മതിയായ ശ്രദ്ധ നൽകുന്നില്ലെന്നും വിവാഹത്തിന് തയ്യാറല്ലെന്നുമുള്ള അസ്വസ്ഥത പ്രേരണയ്ക്ക് ഉണ്ടായിരുന്നു.

ചൊവ്വാഴ്ച, ദക്ഷിണ ബെംഗളൂരുവിലെ അഞ്ജനാപുരയിൽ താമസിക്കുന്ന പ്രേരണ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് കിരണിനെ ക്ഷണിച്ചു. കുറച്ചുനേരം സംസാരിച്ചതിന് ശേഷം, വിദേശത്തുള്ളതുപോലെ പുതിയ രീതിയിൽ പ്രൊപ്പോസ് ചെയ്യാം എന്നു പറഞ്ഞ് കിരണിനെ കണ്ണ് മൂടുകയും കസേരയിൽ ഇരുത്തുകയും ചെയ്തു. പിന്നീട് കൈകാൽ കെട്ടിത്തുടങ്ങി. ഈ നേരം കിരൺ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, ഇത് സർപ്രൈസ് പ്രൊപ്പോസലാണെന്ന് പറഞ്ഞ് അവനെ സമ്മതിപ്പിച്ചു.

തുടർന്ന്, മുൻകൂട്ടി ഒരുക്കിയിരുന്ന രാസവസ്തു കിരണിന്റെ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം യുവതി മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും മരണം ലൈവായി നോക്കി നിന്നതായും പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കിരൺ സ്ഥലത്തുവച്ച് തന്നെ മരിച്ചു.

സംഭവത്തെ തുടർന്ന് പ്രേരണയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ, “അവൻ എന്നെ അവഗണിക്കുകയായിരുന്നു” എന്ന കാരണത്താൽ കുറ്റം ചെയ്തതാണെന്ന് അവൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം കേസിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.

BREAKING NEWS
താമരശ്ശേരിയിലെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ കടം നല്‍കാത്തതിലുള്ള പ്രതികാരം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് നിരവധി തവണ, പ്രതികള്‍ പിതാവിന്റെ സുഹൃത്തുക്കള്‍
29 Nov 2026
BREAKING NEWS
യുവാവ് അയല്‍വാസിയുടെ ടെറസില്‍ മരിച്ച നിലയില്‍
29 Nov 2026
BREAKING NEWS
ക്രിക്കറ്റ് കളി കാണാന്‍ എത്തിയത് ഇഷ്ടപ്പെട്ടില്ല, പന്ത്രണ്ടു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥി, നെഞ്ചിലും മുഖത്തും ഗുരുതര പരിക്ക്, വിദ്യാര്‍ത്ഥി വെന്റിലേറ്ററില്‍
29 Nov 2026
BREAKING NEWS
‍‍ ഒരു വർഷമായി ഓൺലൈനിലൂടെ പരിശീലനം, 'ബയാത്ത്' ഔദ്യോഗിക കൂറുപ്രതിജ്ഞ ചെയ്ത ശേഷം ഭീകരസംഘടനയിൽ ചേർന്നു... വഡോദര വ്യോമസേനാ താവളത്തിൽ ഒറ്റയാൾ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജെയ്‌ഷെ ഭീകരൻ പിടിയിൽ, പാക്കിസ്ഥാനിലേക്ക് ചിത്രങ്ങളും വീഡിയോകളും അയച്ചു, ആക്രമത്തിലൂടെ രക്തസാക്ഷിത്വം നേടാനും സ്വർഗത്തിലെത്താനും അല...
29 Nov 2026