BREAKING NEWS

പിണറായി വിജയന്റെ മകന്റെ രഹസ്യ ക്ഷേത്ര ദര്‍ശനം പകര്‍ത്തി, മാധ്യമപ്രവര്‍ത്തകന് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍ ഡിലീറ്റി ചെയ്യിപ്പിച്ചു

· · 1 min read
Share: Copied!

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ  മാധ്യമപ്രവർത്തകന് മർദനം. പ്രാദേശിക മാധ്യമപ്രവർത്തകനായ രാജു ഗുരുവായൂരിനാണ് മർദനമേറ്റത്. ഇന്ന് വൈകുന്നേരം ആറരയോടെ വിവേക് കിരണും കുടുംബവും ദർശനം കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരുന്നു സംഭവം.

ദൃശ്യങ്ങൾ പകർത്തിയ ഉടൻ തന്നെ അവിടെയുണ്ടായിരുന്നവര്‍ തടയുകയും പിന്നാലെ ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ എത്തി രാജുവിനെ കഴുത്തിന് പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ച് മാറ്റി നിർത്തിയ ശേഷം മൊബൈലിലെ ദൃശ്യങ്ങൾ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിപ്പിച്ചു.

അതേസമയം പൊലീസിലോ ദേവസ്വത്തിലോ പരാതി നൽകുന്ന കാര്യത്തിൽ മുതിർന്ന മാധ്യമപ്രവർത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് രാജു അറിയിക്കുന്നത്. സ്വകാര്യ സന്ദർശനമായതിനാൽ ദൃശ്യങ്ങൾ പകർത്തരുതെന്ന് ആവശ്യപ്പെടാൻ വ്യക്തിക്ക് അവകാശമുണ്ടെങ്കിലും, മാധ്യമപ്രവർത്തകനെ മർദിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

BREAKING NEWS
താമരശ്ശേരിയിലെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ കടം നല്‍കാത്തതിലുള്ള പ്രതികാരം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് നിരവധി തവണ, പ്രതികള്‍ പിതാവിന്റെ സുഹൃത്തുക്കള്‍
29 Nov 2026
BREAKING NEWS
യുവാവ് അയല്‍വാസിയുടെ ടെറസില്‍ മരിച്ച നിലയില്‍
29 Nov 2026
BREAKING NEWS
ക്രിക്കറ്റ് കളി കാണാന്‍ എത്തിയത് ഇഷ്ടപ്പെട്ടില്ല, പന്ത്രണ്ടു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥി, നെഞ്ചിലും മുഖത്തും ഗുരുതര പരിക്ക്, വിദ്യാര്‍ത്ഥി വെന്റിലേറ്ററില്‍
29 Nov 2026
BREAKING NEWS
‍‍ ഒരു വർഷമായി ഓൺലൈനിലൂടെ പരിശീലനം, 'ബയാത്ത്' ഔദ്യോഗിക കൂറുപ്രതിജ്ഞ ചെയ്ത ശേഷം ഭീകരസംഘടനയിൽ ചേർന്നു... വഡോദര വ്യോമസേനാ താവളത്തിൽ ഒറ്റയാൾ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജെയ്‌ഷെ ഭീകരൻ പിടിയിൽ, പാക്കിസ്ഥാനിലേക്ക് ചിത്രങ്ങളും വീഡിയോകളും അയച്ചു, ആക്രമത്തിലൂടെ രക്തസാക്ഷിത്വം നേടാനും സ്വർഗത്തിലെത്താനും അല...
29 Nov 2026