BREAKING NEWS

പരസ്പരം അടുത്ത് അമേരിക്കയും ചൈനയും!!! ഹോര്‍മുസ് തുറന്നതുകൊണ്ട് ഷി ജിൻപിങ് വളരെ സന്തോഷത്തിലാണ്, വൈകാതെ താന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നുണ്ട്, ഞങ്ങൾ ഒന്നിച്ച് വലിയ കാര്യങ്ങൾ നേടിയെടുക്കാൻ പോകുന്നു,, ചരിത്രത്തില്‍ തന്നെ ഇത് ഇടംപിടിച്ചേക്കുമെന്ന് ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ൺ: പുതിയ നയതന്ത്ര നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹുർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അങ്ങേയറ്റം സന്തുഷ്ടനാണെന്ന് ട്രംപ് വ്യക്തമാക്കി.

വൈകാതെ തന്നെ ചൈനയിൽ വെച്ച് ഷി ജിൻപിങ്ങുമായി താൻ കൂടിക്കാഴ്ച നടത്തുമെന്നും, ഈ സന്ദർശനം ചരിത്രപരമായ പല നേട്ടങ്ങൾക്കും വഴിതുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നാണ് ഹുർമുസ് കടലിടുക്ക്.

ഇറാനുമായുള്ള തർക്കങ്ങളെത്തുടർന്ന് ഈ മേഖലയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥ ആഗോള വിപണിയെയും എണ്ണവിലയെയും വലിയ രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കടലിടുക്ക് ഗതാഗതത്തിനായി പൂർണ്ണമായും തുറന്നുകൊടുക്കുന്നതിലേക്കോ അല്ലെങ്കിൽ അതിവേഗം സാധാരണ നിലയിലാകുന്നതിലേക്കോ നീങ്ങുകയാണ്. ഇതിൽ ചൈനീസ് പ്രസിഡന്റ് വലിയ താല്പര്യവും സന്തോഷവും പ്രകടിപ്പിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി അറിയിച്ചു.

തന്റെ ചൈനീസ് സന്ദർശനം കേവലം ഒരു ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഒതുങ്ങില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. ‘പ്രസിഡന്റ് ഷിയുമായുള്ള എന്റെ കൂടിക്കാഴ്ച സവിശേഷമായ ഒന്നായിരിക്കും. ഒരുപക്ഷേ അത് ചരിത്രത്തിൽ തന്നെ ഇടംപിടിച്ചേക്കാം. ഞങ്ങൾ ഒന്നിച്ച് വലിയ കാര്യങ്ങൾ നേടിയെടുക്കാൻ പോകുന്നു’ ട്രംപ് കുറിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിലും ഭൗമരാഷ്ട്രീയ തർക്കങ്ങളിലും ഈ കൂടിക്കാഴ്ച വലിയ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026