BREAKING NEWS

‘പണം ഇനി കിട്ടില്ല, അദ്നാൻ മരിച്ചു’- നസ്രീനയുടെ ഫോണിൽ നിന്ന് നല്ലളത്തെ ഒരു യുവാവിന് സന്ദേശം ചെന്നു; ചുരുളഴിയാതെ കോഴിക്കോട്ടെ പതിനാറുകാരിയുടെയും യുവാവിന്റെയും മരണം

· · 1 min read
Share: Copied!

കോഴിക്കോട് ∙ ഈ മാസം 14 ന് പുലർച്ചെ കോഴിക്കോട് മൂഴിക്കലിലുണ്ടായ ഇരട്ടമരണവുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹത തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കിണറ്റിൽ നിന്ന് കണ്ടെടുത്ത മൂന്നു ഫോണുകളെ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്. ഇതിൽ നസ്രീനയുടെ ഫോണിൽ നിന്ന് 14 ന് പുലർച്ചെ ഒന്നരയ്ക്കും രണ്ടിനുമിടയിൽ നല്ലളത്തെ ഒരു യുവാവിന് സന്ദേശം അയച്ചതായി കണ്ടെത്തി. അദ്നാനെ അറിയാമോ എന്ന ചോദ്യമാണ് നല്ലളത്ത് ബൈക്ക് വാടകയ്ക്കു നൽകുന്ന യുവാവിന്റെ ഫോണിലേക്കുളള ആദ്യ സന്ദേശം. അറിയാം എന്ന മറുപടിക്ക് അദ്നാൻ പണം തരാനില്ലേ എന്നാണ് മറുചോദ്യം. ഉണ്ട് എന്ന മറുപടിക്ക് പണം ഇനി കിട്ടില്ല അദ്നാൻ മരിച്ചു എന്നാണ് സന്ദേശം നൽകിയിരിക്കുന്നത്.

എങ്ങനെ മരിച്ചു, എന്താണ് സംഭവം എന്ന യുവാവിന്റെ മറുചോദ്യങ്ങൾക്ക് വ്യക്തിപരമായ കാരണമാണെന്നും കുടുംബപ്രശ്നമാണെന്നും മറ്റുമാണ് മറുപടി നൽകിയത്. ഇതോടെ സന്ദേശം അയച്ച ഫോണിലേക്ക് വിളിച്ചെങ്കിലും ആരും എടുത്തില്ലെന്നാണ് യുവാവ് പൊലീസിനു നൽകിയ മൊഴി. അദ്നാൻ ദിവസങ്ങൾക്ക് മുൻപ്‌ നല്ലളത്തെ യുവാവിൽ നിന്ന് വാടകയ്ക്ക് ഒരു ബൈക്ക് എടുത്തിരുന്നതായും അത് തിരിച്ച് നൽകിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ബൈക്കിനു കേടുപാട് ഉണ്ടായതിനാൽ 1000 രൂപ അദ്നാൻ നൽകേണ്ടിയിരുന്നു. ഇതിനുള്ള ഉറപ്പിനായി അദ്നാൻ ഉമ്മയുടെ ഫോണും തന്റെ ലൈസൻസും അവിടെ ഏൽപ്പിച്ചതായും കണ്ടെത്തി. ഇവ രണ്ടും നല്ലളത്തെ യുവാവ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറി.

2025 മെ​ഗാ താരലേലം, മൂന്നാം കിരീടം നേടിത്തന്ന ശ്രേയസിനിന് കൊൽക്കത്ത ഇട്ട വില 9.75 കോടി… അയ്യരെ പഞ്ചാബ് തൂക്കിയത് ഏകദേശം രണ്ടിരട്ടിക്കടുത്ത് ഇറക്കി!! ശ്രേയസ് അയ്യരെ മറന്ന് വെങ്കി‌ടേഷ് അയ്യർക്ക് കൈ കൊടുത്തതിൽ തുടങ്ങി കൊൽക്കത്ത നിങ്ങളുടെ പതനം… പിന്നീടങ്ങോട്ട് ഷാരൂഖിനും പിള്ളേർക്കും തോൽവി മാത്രം പരിചയം…

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026