BREAKING NEWS

ട്രംപ് ആകാശത്ത് കൊട്ടാരങ്ങൾ പണിയുന്നു…‘ഫ്രീ ഓയിൽ, ഫ്രീ ഹോർമുസ്’ പ്രസ്താവനയ്ക്ക് പഴയ പേർഷ്യൻ പഴഞ്ചൊല്ല് ഉദ്ധരിച്ച് ഇറാന്റെ പരിഹാസം

· · 1 min read
Share: Copied!

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ “ഫ്രീ ഓയിൽ, ഫ്രീ ഹോർമുസ്” പ്രസ്താവനയെ പരിഹസിച്ച് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ. ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞ സാഹചര്യത്തിലാണ് പരിഹാസവുമായി. ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ Islamic Republic of Iran Broadcasting (IRIB) ട്രംപിന്റെ വീഡിയോ പങ്കുവെച്ച് “ആകാശത്ത് കൊട്ടാരങ്ങൾ പണിയുന്നു” എന്ന് പരി​ഹസിച്ചത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ വളരെ വിജയകരമായി മുന്നേറുകയാണെന്നും ഉടൻ ഒരു കരാർ പ്രഖ്യാപിക്കാമെന്നുമായിരുന്നു മാധ്യമങ്ങൾക്കുമുന്നിലെ ട്രംപിന്റെ അവകാശവാദം. കരാർ നടപ്പായാൽ അമേരിക്കയ്ക്ക് സൗജന്യമായി എണ്ണ ലഭിക്കുകയും ഹോർമുസ് വഴിയുള്ള ഗതാഗതം പൂർണമായും സ്വതന്ത്രമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആഗോള എണ്ണവില മുൻ നിലയേക്കാൾ താഴെയാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. “എല്ലാം നല്ല രീതിയിൽ നടക്കും” എന്ന ആത്മവിശ്വാസ പ്രകടനവും അദ്ദേഹം നടത്തി.

ഈ പ്രസ്താവനയ്ക്കു പിന്നാലെ ഐആർഐബി ഒരു പേർഷ്യൻ പഴമൊഴി ഉദ്ധരിച്ച് ട്രംപിനെ പരിഹസിച്ചു., “The camel dreams of cottonseed, sometimes gulping it down, sometimes eating it grain by grain’’(ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ചിലപ്പോൾ അത് വിഴുങ്ങുന്നു, ചിലപ്പോൾ ഓരോന്നായി അതിനെ തിന്നുന്നു). യാഥാർത്ഥ്യത്തിൽ നടക്കാൻ സാധ്യത കുറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള അമിത പ്രതീക്ഷകളെ സൂചിപ്പിക്കുന്നതാണ് ഈ പഴമൊഴി. അതേസമയം ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ് എന്ന സന്ദേശമാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.

യുഎസ്-ഇറാൻ സമാധാനക്കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ സൈനിക മേധാവി അസിം മുനീർ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫുമായി ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപിന്റെ ഈ പ്രസ്താവനകൾ വന്നത്. കഴിഞ്ഞയാഴ്ച നടന്ന ആദ്യ റൗണ്ട് ചർച്ചകളിൽ ഇറാനിയൻ പ്രതിനിധി സംഘത്തെ ഗാലിബഫാണ് നയിച്ചത്.

അതേസമയം, ഇറാന്റെ ആണവ പദ്ധതി ചർച്ചകളിലെ പ്രധാന തടസ്സമായി തുടരുന്നു. അമേരിക്ക 20 വർഷത്തേക്ക് എല്ലാ ആണവ പ്രവർത്തനങ്ങളും നിർത്തണമെന്ന് നിർദേശിച്ചപ്പോൾ, ഇറാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ മാത്രം താൽക്കാലിക നിർത്തലിന് തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വ്യത്യാസം കാരണം ഇസ്ലാമാബാദ് ചർച്ചകൾ ഫലപ്രദമാകാതെ പോയെങ്കിലും, യുദ്ധവിരാമം നീട്ടാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

 

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026