BREAKING NEWS

എ​ഴു​ത്ത​ച്ഛ​ൻ ഒ​ന്നും എ​ഴു​തി​യി​ട്ടി​ല്ല, അങ്ങനെ ഒരാളേയില്ല, അദ്ദേഹമെഴുതിയ ഒ​രു ഓ​ല​ക്ക​ഷ​ണമെങ്കിലും കാ​ണി​ക്കാ​നു​ണ്ടോ​??, ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രാണ് മലയാള ഭാഷയുടെ പിതാവ്, അല്ലാതെ എഴുത്തച്ഛനല്ല, വിവാദ പരാനര്‍ശവുമായി എഴുത്തുകാരന്‍ വിനോയ് തോമസ്

· · 1 min read
Share: Copied!

കൊച്ചി: മലയാള ഭാഷയുടെ സൃഷ്ടാവ് എഴുത്തച്ഛനല്ലെന്നും, ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്നും എഴുത്തുകാരന്‍ വിനോയ് തോമസ്. ഇക്കാര്യം തുറന്നുപറയുന്നത് കേരളത്തിലെ വരേണ്യ സാഹിത്യാചാര്യന്‍മാര്‍ ബോധപൂര്‍വം മറച്ചുപിടിച്ച ചില ചരിത്ര സത്യങ്ങള്‍ ഓര്‍മിപ്പിക്കാനാണെന്നും വിനോയ് തോമസ് പറഞ്ഞു. ദീപിക പത്രത്തിന്റെ നൂറ്റിനാല്‍പ്പതാം വാര്‍ഷിക വേളയിലാണ് വിനോയ് തോമസിന്റെ വിവാദ പരാമര്‍ശം. ആ​രാ​ണ് മ​ല​യാ​ള ഭാ​ഷ സൃ​ഷ്‌​ടി​ച്ച​ത്? ന​വം​ബ​ർ ഒ​ന്നി​ന് ഇ​രി​ട്ടി താ​ലൂ​ക്കി​ൽ എ​ന്നെ ഒ​രു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ചു; മ​ല​യാ​ളഭാ​ഷാ വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്. മ​ല​യാ​ള ഭാ​ഷ എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന ചോ​ദ്യ​ത്തി​ന് മ​ല​യാ​ള ഭാ​ഷ​യ്ക്ക് ഒ​രു പി​താ​വു​ണ്ടെ​ന്നും അ​ത് എ​ഴു​ത്ത​ച്ഛ​ൻ ആണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഞാ​ൻ പ​റ​യ​ട്ടെ, എ​ഴു​ത്ത​ച്ഛ​ൻ എ​ന്ന് പ​റ​യു​ന്ന​യാ​ൾ ജീ​വി​ച്ചി​രു​ന്നി​ട്ടി​ല്ല. എ​ഴു​ത്ത​ച്ഛ​ൻ ഒ​ന്നും എ​ഴു​തി​യി​ട്ടി​ല്ല. ഇ​ത് ഞാ​ൻ തു​ഞ്ച​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്.

അ​വി​ടെ ഞാ​ൻ വെ​ല്ലു​വി​ളി ന​ട​ത്തി​യ​താ​ണ്. എ​ഴു​ത്ത​ച്ഛ​ൻ എ​ന്നു പ​റ​യു​ന്ന​യാ​ൾ ജീ​വി​ച്ചി​രു​ന്നി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്തെ​ങ്കി​ലും എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഞാ​ൻ എ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാം എ​ന്നു വെ​ല്ലു​വി​ളി​ച്ചു. എ​ഴു​ത്ത​ച്ഛ​ൻ എ​ഴു​തി​യ ഒ​രു ഓ​ല​ക്ക​ഷ​ണം കാ​ണി​ക്കാ​നു​ണ്ടോ​യെ​ന്നു ചോ​ദി​ച്ച് വെ​ല്ലു​വി​ളി​ച്ചു. അ​പ്പോ​ൾ, സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡ​യ​റ​ക്‌​ട​ർ എ​ഴു​ന്നേ​റ്റ് പോ​കു​ന്ന​താ​ണ് ക​ണ്ട​ത്. പി​ന്നെ, എ​ങ്ങ​നെ​യാ​ണ് ഒ​രു ഭാ​ഷാപി​താ​വ് ഉ​ണ്ടാ​യ​ത്. മ​ല​യാ​ള ഭാ​ഷ ഉ​ണ്ടാ​കു​ന്ന​ത് വൈ​ദേ​ശി​ക​മാ​യ പ​ല ഭാ​ഷ​ക​ളു​ടെ​യും സ​ങ്ക​ല​നം കൊ​ണ്ടാ​ണ്. നാ​ലാം നൂ​റ്റാ​ണ്ട് തൊ​ട്ട് പേ​ർ​ഷ്യ​ൻ, അ​റ​ബ്, ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല രാ​ജ്യ​ക്കാ​രും കേ​ര​ള​ത്തി​ൽ വ​ന്നി​രു​ന്നു. പോ​ർ​ച്ചു​ഗീ​സു​കാ​രും എ​ത്തി​യി​രു​ന്നു. ഇ​വ​രെ​ല്ലാം ക​ച്ച​വ​ട​ത്തി​നാ​യി​രു​ന്നു വ​ന്ന​ത്. ആ ​ക​ച്ച​വ​ട​ത്തി​നാ​യി ക്രി​സ്ത്യാ​നി​ക​ളും ജൂ​ത​ന്മാ​രും ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് അ​വ​ർ അ​വ​രു​ടെ ഭാ​ഷ​യി​ൽ ചോ​ദി​ക്കും.

ന​മ്മ​ൾ ന​മ്മു​ടെ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യും. അ​ങ്ങ​നെ, അ​വ​രു​ടെ ഭാ​ഷ​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഭാ​ഷ​യും ക​ല​ർ​ന്ന ഒ​രു വെ​ങ്ക​ലഭാ​ഷ​യാ​ണ് മ​ല​യാ​ളം. ഈ ​മ​ല​യാ​ള ഭാ​ഷ എ​ന്ത് ഉ​ദ്ദേ​ശ്യ​ത്തി​നു​വേ​ണ്ടി​യാ​യാ​ലും, മ​ത​പ്ര​ചാര​ണ​ത്തി​നു വേ​ണ്ടി​യാ​യാ​ലും, ഉ​ണ്ടാ​ക്കി​യ​തും ഇ​തി​ൽ ആ​ദ്യ​മാ​യി ഗ​ദ്യ​മു​ണ്ടാ​ക്കി​യ​തും ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്. മ​ല​യാ​ള ഭാ​ഷ​യി​ൽ ആ​ദ്യം ക​ഥ​യു​ണ്ടാ​ക്കു​ന്ന​ത് ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്.

വ​ണ​ക്ക​മാ​സ​ത്തി​ലൊ​ക്കെ ഇ​ത്ത​രം ക​ഥ​ക​ളു​ണ്ട്. ഇ​തൊ​ക്കെ​യാ​ണ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ചെ​റു​ക​ഥാ രൂ​പ​ങ്ങ​ൾ. ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട്, ബെ​ഞ്ച​മി​ൻ ബെ​യ്‌​ലി തു​ട​ങ്ങി​യ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് മ​ല​യാ​ളഭാ​ഷ ഉ​ണ്ടാ​യ​ത്. അ​തു​കൊ​ണ്ട് തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​നെ മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വാ​യി വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രെ​യാ​ണ് ഈ ​സ്ഥാ​ന​ത്ത് വി​ളി​ക്കേ​ണ്ട​ത്. ഇ​തി​നു പ​ക​ര​മാ​ണ്, ജീ​വി​ച്ചി​രി​ക്കാ​ത്ത ഒ​രാ​ളെ മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വാ​യി വി​ളി​ക്കു​ന്ന​തെന്നും വിനോയ് തോമസ് പറഞ്ഞു.

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026