BREAKING NEWS

‘ ശിവൻകുട്ടിയെ എങ്ങനെയും തോൽപ്പിക്കണം’- നേമത്ത് ബിജെപിയ്ക്കുവേണ്ടി രഹസ്യ പ്രവർത്തനം നടത്തി സിപിഐ നേതാവ്; ശബ്ദ രേഖ പുറത്തായി; പാർട്ടി സസ്പെൻഡ് ചെയ്തു

· · 1 min read
Share: Copied!

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സിപിഐ നേതാവിനെതിരേ നടപടി. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിഎസ് സുലോചനനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അമ്പലത്തറ വാർഡിലെ മുൻ കൗൺസിലറാണ് സുലോചനൻ.

നേമത്ത് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ടും ശിവൻകുട്ടിയെ തോൽപ്പിക്കണമെന്നുമുള്ള സുലോചനന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഒരു സുഹൃത്തിനോടാണ് സുലോചനൻ ഇക്കാര്യം പറയുന്നത്. തിരഞ്ഞെടുപ്പിൽ താനും ശിവൻകുട്ടിയും തമ്മിൽ ഉടക്കാണെന്ന് അറിയാമല്ലോയെന്നും രഹസ്യമായിട്ട് നിങ്ങളെ സഹായിക്കാമെന്ന് വിചാരിച്ചിരിക്കുകയാണെന്നും സുലോചനൻ ഫോണിലൂടെ പറയുന്നുണ്ട്. ശിവൻകുട്ടി എനിക്കെതിരേ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞാൻ തോൽക്കുന്നതിലും ശിവൻകുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടെന്നും അദ്ദേഹം ഫോണിലൂടെ പറയുന്നുണ്ട്.

വ്യക്തിപരമായ വിഷയങ്ങളാണ് ഫോണിലൂടെ സംസാരിച്ചിരുന്നത്. അതിനിടെയിലാണ് ശിവൻകുട്ടിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ സുലോചനൻ വ്യക്തമാക്കിയത്. ശിവൻകുട്ടിയുമായുള്ള എതിർപ്പ് അറിയിക്കുകയും എതിർനീക്കങ്ങളുണ്ടാകുമെന്ന പരോക്ഷമായ സൂചനയും സംഭാഷണത്തിൽ വ്യക്തമാണ്.

ബിജെപിയെ സഹായിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിപിഐ നടപടിയെടുത്തത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങളുണ്ടായേക്കും. ഡീൽ വിവാദമടക്കം കത്തി നിന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ശബ്ദരേഖ പുറത്തുവരുന്നത്. വിഷയത്തിൽ സുലോചനന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

നിതിനെ നിന്നെ നഷ്ടമായെങ്കിലും നിന്റെ കൂട്ടുകാർ നിനക്ക് ആദ്യ നീതി നേടിത്തന്നു…വി​ദ്യാർഥി പ്രക്ഷോഭം ഫലം കണ്ടു, ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്‌മെന്റ്, ഒളിവിൽ പോയ ഡോ. റാമിനായി അന്വേഷണം ഊർജിതം

BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026
BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കുറ്റപത്രം ഉടൻ, ഫെന്നി നൈനാനടക്കം കൂടുതൽ പേർ പ്രതികളാകും, നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
02 Nov 2026