BREAKING NEWS

വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം, മൂര്‍ച്ചയുള്ള കത്തികൊണ്ട് 42 കാരന്റെ തല അറുത്തെടുത്ത് യുവാവ്, പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

· · 1 min read
Share: Copied!

പട്ന: ബിഹാറിലെ അരാരിയയിൽ തിരക്കേറിയ മാർക്കറ്റിൽ പട്ടാപ്പകൽ 42 കാരനെ തലയറുത്ത് കൊന്നു. പ്രകോപിതരായ ജനക്കൂട്ടം പ്രതിയെ പിന്തുടർന്ന് മർദ്ദിക്കുകയും ആയാൾ ആശുപത്രിയിൽവെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. മാർക്കറ്റിൽ വിൽപ്പന നടത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. നബി ഹുസൈൻ എന്ന അലി ഹുസൈൻ(42), രവി ചൗഹാൻ (30) എന്നിവരാണ് മരിച്ചത്. അരാരിയ മാർക്കറ്റിൽ കടലമാവ് വിൽപ്പനക്കാരനായ രവി ചൗഹാന്‍റെ മരവണ്ടിക്ക് സമീപം ഹുസൈൻ തന്‍റെ വാൻ പാർക്ക് ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. നിമിഷങ്ങൾക്കകം ചൗഹാൻ മൂർച്ചയുള്ള കത്തിയെടുത്ത് ഹുസൈനെ തുടരെതുടരെ വെട്ടുകയും പൊതുജനങ്ങളുടെ മുന്നിൽ വെച്ച് തലയറുത്ത് കൊല്ലുകയും ചെയ്തു.

വെട്ടിമാറ്റിയ തലയുമായി കുറച്ചു ദൂരം നടന്ന ചൗഹാൻ അത് വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ആദ്യം ഞെട്ടലോടെ നോക്കിനിന്ന് ജനം പിന്നീട് ചൗഹാനെ പിന്തുടർന്ന് കീഴടക്കി. പൊലീസ് എത്താൻ വൈകിയതോടെ ജനക്കൂട്ടം പ്രതിയെ മർദ്ദിച്ചു. പൊലീസെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൗഹാന്‍റെ ജീവൻ രക്ഷിക്കാനായില്ല.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രദേശത്ത് പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും അരാരിയ എസ്.പി ജിതേന്ദ്ര കുമാർ പറഞ്ഞു. കിംവദന്തികൾക്ക് ചെവികൊടുക്കരുതെ“സംഭവത്തിൽ രണ്ട് വ്യത്യസ്ത സമുദായങ്ങൾ ഉൾപ്പെട്ടതിനാൽ, വിഷയം ഗുരുതരമാണ്,” മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്താൻ അഭ്യർത്ഥിച്ചുകൊണ്ട് പറഞ്ഞു.ന്നും സംയമനം പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

തുടർന്ന് അരാരിയിൽ വ്യാപാരികൾ കടകൾ അടച്ചിട്ടു. ആൾക്കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. നിയമം കൈയിലെടുത്ത് ചൗഹാനെ മർദിച്ചതായി ആരോപിക്കപ്പെടുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കും,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026